നവതരംഗ സിനിമകള്‍ കാലത്തോട് സംവദിക്കുന്നതില്‍ പരാജയപ്പെടുന്നു
Pravasi
നവതരംഗ സിനിമകള്‍ കാലത്തോട് സംവദിക്കുന്നതില്‍ പരാജയപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2012, 3:46 pm

മൂന്നാം ലോകം ഉള്‍പ്പെടുന്ന ആഗോള ചലച്ചിത്ര വേദിയില്‍ മാറ്റത്തിന്റെ അലയടികള്‍ സുശക്തമായിരുന്നിട്ടും അവയുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ പുതിയ മലയാള സിനിമയ്ക്ക് ആവുന്നില്ലെന്ന് യുവ സംവിധായകനും ഐ.എഫ്.എഫ്.കെ പുരസ്‌ക്കാര ജേതാവുമായ ഷെറിന്‍.[]

ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സിനിമയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവേദന ക്ഷമതയേക്കാള്‍ വിനോദ മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്ന താരാധിപത്യ സ്വഭാവമുള്ള മുഖ്യധാരാ സിനിമയ്ക്കിടയിലാണ് നവതരംഗ സിനിമകള്‍ പിറന്ന് വീഴുന്നത്.

സൗന്ദര്യമാനങ്ങള്‍ മറികടന്ന് സമരായുധങ്ങളായ പാരമ്പര്യം സിനിമയ്ക്കുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്ന് സ്വീകാര്യതയേറിയ ചലച്ചിത്രങ്ങള്‍. അത്തരം ഒരു ജീവിത വീക്ഷണവും ഭാവുകത്വവുമാണ് നമ്മുടെ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും കാലം ആവശ്യപ്പെടുന്നത്.

ചടങ്ങില്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.