| Monday, 11th February 2013, 3:43 pm

വിനയചന്ദ്രന് ദലയുടെ അനുശോചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്:മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി.വിനയചന്ദ്രന്റെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും  അനുശോചനവും രേഖപ്പെടുത്തുന്നു.[]

എഴുത്തിലും ജീവിതത്തിലും വ്യത്യസ്തനായിരുന്നു അദ്ദേഹം.

ഏകാന്തപഥികന്റെ കാവ്യസഞ്ചാരങ്ങളായിരുന്നു വിനയചന്ദ്രന്റെ ജീവിതം. പൊട്ടിത്തെറിച്ചും കാലത്തോട് കലഹിച്ചും ക്ഷുഭിതയൗവ്വനത്തിന്റെ
ആത്മാവിഷ്‌കാരമായിരുന്നു അദ്ദേഹത്തിന്റെ  കവിതകള്‍.

ഭാവതീവ്രമായ ആലാപനശൈലിയും വിനയചന്ദ്രന്റെ കവിതകളെ എന്നും വേര്‍തിരിച്ചു നിര്‍ത്തി.

We use cookies to give you the best possible experience. Learn more