വിനയചന്ദ്രന് ദലയുടെ അനുശോചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th February 2013, 3:43 pm
ദുബായ്:മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി.വിനയചന്ദ്രന്റെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.[]
എഴുത്തിലും ജീവിതത്തിലും വ്യത്യസ്തനായിരുന്നു അദ്ദേഹം.
ഏകാന്തപഥികന്റെ കാവ്യസഞ്ചാരങ്ങളായിരുന്നു വിനയചന്ദ്രന്റെ ജീവിതം. പൊട്ടിത്തെറിച്ചും കാലത്തോട് കലഹിച്ചും ക്ഷുഭിതയൗവ്വനത്തിന്റെ
ആത്മാവിഷ്‌കാരമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.
ഭാവതീവ്രമായ ആലാപനശൈലിയും വിനയചന്ദ്രന്റെ കവിതകളെ എന്നും വേര്‍തിരിച്ചു നിര്‍ത്തി.