മമ്മൂട്ടി ഫാന്‍സിന് ആശ്വസിക്കാം. കുറേ കാലത്തിന് ശേഷം തിയറ്ററില്‍ കാശ് വാരിയേക്കാവുന്ന ഒരു സിനിമ മമ്മൂട്ടി ചെയ്തതില്‍. ഗുണ്ടയായും ദിവ്യനായും അദ്ദേഹം തന്റെ വേഷം മോശമാക്കിയില്ല. പഴയ ജോസഫ് അലക്‌സിനെ (ദ കിംഗ്) പോലെ മുടി വാരി പിന്നിലേക്ക് ഒതുക്കി ഫാന്‍സിനെക്കൊണ്ട് കൈയടിപ്പിക്കുന്നുണ്ട്.
മാറ്റിനി / കെ.കെ രാഗിണി
സിനിമ: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
സംവിധാനം: മാര്‍ത്താണ്ഡന്‍
നിര്‍മാണം: ഫൈസല്‍ ആലപ്പി
തിരക്കഥ: ബെന്നി.പി. നയാരമ്പലം
വിതരണം: പ്ലേ ഹൗസ്
സംഗീതം: ബിജിബാല്‍
ഗാനരചന: റഫീഖ് അഹമ്മദ്
അഭിനേതാക്കള്‍: മമ്മൂട്ടി
ഹണിറോസ്
വെളുപ്പാന്‍ കാലത്ത് മുതല്‍ തിയറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ഫാന്‍സ് എന്ന വംശനാശ ഭീഷണി നേരിടുന്ന വര്‍ഗ്ഗത്തെ വകഞ്ഞുമാറ്റി തിയറ്ററിലെ തണുപ്പിനകത്ത് ചേക്കേറാന്‍ ഒരേയൊരു വഴിയേയുള്ളു. പെണ്ണായി പിറക്കുക. അതൊരു സാധ്യതയാണ്.
ഒന്നാമതായി സ്ത്രീകളുടെ പങ്കാളിത്തം തിയറ്റര്‍ നിറയ്ക്കുന്നതില്‍ ഇപ്പോള്‍ കാര്യമായ പങ്ക് വഹിക്കുന്നില്ല. രണ്ടാമതായി ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്ക് ഒരുമ്പെട്ട പെണ്ണുങ്ങള്‍ മാത്രമേ പുറപ്പെട്ട് പോവുകയുള്ളു.
തലേ ദിവസം വൈകിട്ട് കിടന്ന സഹമുറിയയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ഒറ്റയ്ക്ക് “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി”നെ കാണാന്‍ പുറപ്പെട്ട എനിക്ക് അനായാസം ടിക്കറ്റ് കിട്ടിയത് നേരത്തേ പറഞ്ഞ ഒരുമ്പെട്ടവള്‍ എന്ന സാധ്യതയാണ്.
പക്ഷേ, പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. വായനക്കാരുമായി എന്ത് കാര്യമാണ് പങ്കുവെയ്ക്കുക…?
സിനിമ തുടങ്ങും മുമ്പ് തന്നെ “ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളുടെ പേരും സാങ്കല്‍പ്പികമാണ്” എന്ന് എഴുതിക്കാണിച്ചത് നന്നായി. അല്ലെങ്കില്‍ നമ്മളങ്ങ് വല്ലാണ്ട് തെറ്റിദ്ധരിച്ചുപോയേനെ. കര്‍ത്താവേ, ഈ കഥ ഏത് കരയില്‍ നടന്നതാണാവോ…? എന്ന്
പണ്ടെന്നോ കണ്ട ഒരു സിനിമയില്‍ ഒരു കഥാപാത്രം (ജഗതിയാണോ, ഇസെന്റാണോ എന്നും കണ്‍ഫ്യൂഷന്‍) രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ബാനറുകള്‍ വെട്ടി കുപ്പായം തുന്നുന്നത് ഓര്‍മ വന്നു. (സിനിമ ഏതെന്ന് മനസ്സിലായെങ്കില്‍ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈയുള്ളവളെ അത് ഓര്‍മ്മിപ്പിച്ചുതന്നാല്‍ നന്നായിരുന്നു). കണ്ടം ബെച്ച കോട്ടുപോലെ ഒരു സിനിമയാണ് ക്ലീറ്റസ് എന്നു പറയാതെ നിര്‍വാഹമില്ല.
പണ്ട് സംവിധായകന്‍ ഐ.വി. ശശിയോട് ലോഹിതദാസ് ഒറ്റ വാക്കില്‍ ഒരു കഥ പറഞ്ഞു. “”നാട്ടുകാര്‍ക്ക് മൊത്തം ശല്ല്യമായി മാറിയ പുലിയെ പിടിക്കാന്‍ വന്നവന്‍ പുലിയെക്കാള്‍ നാട്ടുകാര്‍ക്ക് ശല്ല്യമായി മാറി””. അങ്ങനെയാണ് മൃഗയയും വാറുണ്ണിയുമുണ്ടായത്.
അത് മലയാളത്തിലെ മികച്ച സിനിമയും മമ്മൂട്ടിയുടെ മികച്ച അഭിനയവുമായി മാറിയത് പില്‍ക്കാല അനുഭവം. തല്ലിപ്പൊളിത്തരം, കള്ളുകുടി, പെണ്ണുപിടി, മാനസാന്തരം തുടങ്ങിയവയാണ് കാഴ്ചയില്‍ പാവത്താനെ പോലിരിക്കു വാറുണ്ണിയുടെ രൂപാന്തരങ്ങള്‍. ഏതാണ്ട് അതേപോലെയൊക്കെ തന്നെയിരിക്കും ക്ലീറ്റസിന്റെ മാനസാന്തരം.
ഒരു തുടം മൃഗയ, രണ്ടര കഴഞ്ച് അണ്ണന്‍ തമ്പി, മുക്കാല്‍ പടലം മറവത്തൂര്‍ കനവ്, അവിടെയും ഇവിടെയും ഓരോ കൈത്തൂക്കം ആറാം തമ്പുരാനും മേമ്പൊടിക്കൊരിത്തിരി ചട്ടമ്പിനാടും കൂടി ചേര്‍ത്താല്‍ “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” ആയി.
സത്യത്തില്‍ ഫാന്‍സിന്റെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെ ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ജോണ്‍പോളിനെയും ലോഹിതദാസിനെയും മനസ്സില്‍ തൊഴുതു പോയി. തെല്ലും ആവര്‍ത്തിക്കാത്ത കഥാലോകങ്ങള്‍ കൊണ്ട് അവര്‍ നമ്മളെ എത്ര ആഴത്തിലാണ് വിസ്മയിപ്പിച്ചത്.
[]സത്യത്തില്‍ മലയാളത്തിലെ സാമ്പത്തിക വിജയംവരിച്ച സിനിമകള്‍ മൊത്തമെടുത്തു നോക്കിയാല്‍ അഞ്ചോ ആറോ കഥകളേ ഇക്കാലമത്രയും ഈ മാമലയാളത്തില്‍ ഉണ്ടായിട്ടുള്ളു.
കാറ് കമ്പനികള്‍ എഞ്ചിന്‍ അതേപടി നിലനിര്‍ത്തി ബോഡിയില്‍ അല്ലറ ചില്ലറ മിനുക്കുപണികളും അഴിച്ചുപണികളും നടത്തി പുതിയ പേരില്‍ കാറുകള്‍ ഇറക്കുന്ന അതേ റൂട്ടിലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ശരീരത്തില്‍ മലയാള സിനിമക്കാര്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുത്.
മലയാളിയെ ഇങ്ങനെ ബോറടിപ്പിക്കുതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമക്കാരനാണ് ബെന്നി പി. നായരമ്പലം. പോത്തന്‍ വാവയിലും അണ്ണന്‍ തമ്പിയിലും ചട്ടമ്പിനാടിലും തൊമ്മനും മക്കളിലും ബെന്നി അവതരിപ്പിച്ച കഥാപരിസരത്ത് നിന്ന് വിട്ടുപേകാന്‍ ഈ ജന്മത്ത് അയാള്‍ക്ക് കഴിയില്ല എന്ന് ബോധ്യപ്പെടുത്തുതാണ് ക്ലീറ്റസിന്റെ കഥ.
സത്യത്തില്‍ ഫാന്‍സിന്റെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെ ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ജോണ്‍പോളിനെയും ലോഹിതദാസിനെയും മനസ്സില്‍ തൊഴുതു പോയി. തെല്ലും ആവര്‍ത്തിക്കാത്ത കഥാലോകങ്ങള്‍ കൊണ്ട് അവര്‍ നമ്മളെ എത്ര ആഴത്തിലാണ് വിസ്മയിപ്പിച്ചത്.
സിനിമ തുടങ്ങും മുമ്പ് തന്നെ “ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളുടെ പേരും സാങ്കല്‍പ്പികമാണ്” എന്ന് എഴുതിക്കാണിച്ചത് നന്നായി. അല്ലെങ്കില്‍ നമ്മളങ്ങ് വല്ലാണ്ട് തെറ്റിദ്ധരിച്ചുപോയേനെ. കര്‍ത്താവേ, ഈ കഥ ഏത് കരയില്‍ നടന്നതാണാവോ…? എന്ന്.
അണ്ണന്‍ തമ്പി എന്ന അന്‍വര്‍ റഷീദ് ചിത്രത്തിലെ പൊള്ളാച്ചി ലൊക്കേഷനെ തൊടുപുഴയിലെ പച്ചപ്പ് നിറഞ്ഞ ഗ്രാമഭംഗിയിലേക്ക് മാറ്റി വെക്കാനുള്ള സാമാന്യ മര്യാദ ഇക്കുറി ബെന്നി പി. നായരമ്പലം കാണിച്ചിട്ടുണ്ട്.
അണ്ണന്‍ തമ്പിയില്‍ ബാലെ ട്രൂപ്പാണെങ്കില്‍ ഇവിടെ നാടക സംഘമാണ്. അണ്ണന്‍ തമ്പിയില്‍ ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങളാണെങ്കില്‍ ഇവിടെ ബൈബിള്‍ കഥാപരിസരമാണെന്ന വ്യത്യാസമുണ്ട്. ജനാര്‍ദ്ദനന് പകരം പി. ബാലചന്ദ്രന്‍. രണ്ട് മമ്മൂട്ടിക്ക് പകരം ഒരൊറ്റ മമ്മൂട്ടി.
ബെന്നി പഴയ നാടകത്തിന്റെ തട്ടില്‍നിന്ന് വന്നയാളാണ്. അന്ന് സിനിമയിലേക്ക് ഇറങ്ങിയ കാലത്തെ അതേ നാടകവേദിയാണെന്നാണ് ഇപ്പോഴും മൂപ്പരുടെ വിശ്വാസം. പി. ബാലചന്ദ്രന്‍ അവതരിപ്പിക്കുന്ന മാഷിന്റെ കുടുംബം മൊത്തത്തില്‍ നാടകക്കാരാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും മരുമകനും നാടകക്കാരന്‍.
എന്‍.എന്‍. പിള്ളയെയും ഒ. മാധവനെയും മനസ്സില്‍ ധ്യാനിച്ചായിരിക്കണം ബെന്നി അടിക്കടി നാടക കുടുംബത്തെ തിരശ്ശീലയില്‍ പറിച്ചുനടുന്നത്.
പിന്നെ യേശുവിന്റെ ജീവിതവുമായി സിനിമാക്കഥയിലേക്ക് ഒരു തൂക്കുപാലം കെട്ടിയുണ്ടാക്കാന്‍ നടത്തിയ പാളിപ്പോയ ശ്രമമാണ് ഈ സിനിമയില്‍ അല്‍പമെങ്കിലും ആരോപിക്കാവു വ്യത്യാസം. ആ പാതകത്തിന് സത്യ ക്രിസ്ത്യാനികള്‍ കൈയില്‍ കിട്ടുന്നതെടുത്ത് ബെന്നി പി. നായരമ്പലത്തിന്റെ തലയ്ക്കടിക്കേണ്ടതാണ്.
രണ്ടാം പകുതിയില്‍ നാടിന്റെ വിമോചകന്‍, അപ്പനും അമ്മയും നിരസിച്ച കല്ല്യാണം നടത്തിക്കൊടുക്കുന്നവന്‍, പള്ളി പെരുന്നാള്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുന്നവന്‍ എന്നിങ്ങനെ മാനസാന്തരപ്പെട്ട കുഞ്ഞാടിന്റെ രൂപപരിണാമത്തിലൂടെയാണ് ക്ലീറ്റസ് യേശുവായി മാറുന്നത്. കഥയുടെ എല്ലാ വളവിലും തിരിവിലും പ്രേക്ഷകന് മുന്‍കൂട്ടി തീരുമാനിക്കാവുന്ന കഥാപരിണതികള്‍.
പള്ളിപ്പെരുന്നാളിന് പുതിയ നാടകമുണ്ടാക്കുന്ന തിരക്കിലാണ് മാഷും കുടുംബവും. സാമൂഹിക നാടകം ഇക്കുറി വേണ്ടെന്ന് പള്ളീലച്ഛന്‍ (സിദ്ദിഖ്) കട്ടായം പറയുന്നു. ഇതും നമ്മള്‍ പല പല സിനിമകളില്‍ കണ്ടുമടുത്തതാണ്. പകരം, അച്ഛന്‍ എഴുതിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ (അതാണല്ലോ ഇപ്പോള്‍ ഫാഷന്‍) നടത്താമെന്ന് തീരുമാനിക്കുന്നു.
അണ്ണന്‍ തമ്പിയില്‍ സുരാജിന് ഓടിക്കാന്‍ കിട്ടിയത് ആംബുലന്‍സ് ആയിരുന്നെങ്കില്‍ ഇതില്‍ നല്ലൊന്നാന്തരം ഒരു ഫയര്‍ എഞ്ചിനാണ്.
ഈ സന്ദര്‍ഭത്തില്‍ ദേവദൂതനിലെ ജനാര്‍ദ്ദനനെ ഓര്‍മിക്കാവുന്നതാണ്. യേശുവിന്റെ വേഷം അഭിനയിക്കണമെന്ന് വയസ്സനായ മാഷ്‌ക്ക് ആഗ്രഹമുണ്ടെങ്കിലും സാത്വികവും തേജസാര്‍ന്നതും ശാന്തവുമായ ഭാവം മുഖത്തുള്ള നടനെ തേടി നടക്കുമ്പോഴാണ് എല്ലാം ഒത്തിണങ്ങിയ യേശുവിനെ പോലെ മുടി നീട്ടി വളര്‍ത്തിയ ക്ലീറ്റസിനെ കണ്ടു കിട്ടുന്നത്.
ആദ്യം വിസമ്മതിച്ച, അതുവരെ നാടകത്തില്‍ അഭിനയിച്ചിട്ടില്ലാത്ത ക്ലീറ്റസിനെ അനുനയിപ്പിച്ച് മലയോര ഗ്രാമത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് അയാളിലെ “വാറുണ്ണി”യെ തിരിച്ചറിയുന്നത്. ദൈവത്തിന്റെ വേഷം കെട്ടാന്‍ വന്നത് ചെകുത്താനാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നു.
യേശു എന്നാല്‍ വളര്‍ന്നു നീണ്ട മുടി മാത്രമാണെന്ന് തിരക്കഥാകൃത്തും സംവിധായകനും പള്ളീലച്ഛനും ധരിച്ചുവശായതു പോലുണ്ട്. യേശുവായി അഭിനയിക്കുമ്പോള്‍ കുരിശില്‍ കയറ്റുമ്പോള്‍ കുരിശൊടിയില്ലേ എന്ന് എന്‍.എല്‍. ബാലകൃഷ്ണനോട് ചോദിക്കുന്ന ചോദ്യം ക്ലീറ്റസിന്റെ തടി കാണുമ്പോഴും ചോദിക്കാതിരുന്നത് പിന്നെ എന്തുകൊണ്ടാവാം…? ക്ലീറ്റസിനെ തറച്ചപോലെ നല്ല ബലവത്തായ കുരിശായിരുന്നെങ്കില്‍ ബാലകൃഷ്ണനെയും അത് താങ്ങുമായിരുന്നു.
ക്ലീറ്റസിന്റെ വെള്ളമടി, അഴിഞ്ഞാട്ടം, ഗുണ്ടായിസം, നാട്ടിലെ സുന്ദരിയായ തയ്യല്‍ക്കാരിയില്‍ (ഹണി റോസ്) ഉള്ള നോട്ടം, ഷാപ്പിലെ പാട്ട് ഒക്കെയായി ആദ്യ പകുതി വല്ല വിധേനയും കഴിഞ്ഞുപോകും. ഷാപ്പിലെ പാട്ട് “ആമേന്‍” സിനിമയ്ക്ക് ശേഷം ട്രെന്റായി മാറുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
രണ്ടാം പകുതിയില്‍ നാടിന്റെ വിമോചകന്‍, അപ്പനും അമ്മയും നിരസിച്ച കല്ല്യാണം നടത്തിക്കൊടുക്കുന്നവന്‍, പള്ളി പെരുന്നാള്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുന്നവന്‍ എന്നിങ്ങനെ മാനസാന്തരപ്പെട്ട കുഞ്ഞാടിന്റെ രൂപപരിണാമത്തിലൂടെയാണ് ക്ലീറ്റസ് യേശുവായി മാറുന്നത്. കഥയുടെ എല്ലാ വളവിലും തിരിവിലും പ്രേക്ഷകന് മുന്‍കൂട്ടി തീരുമാനിക്കാവുന്ന കഥാപരിണതികള്‍.
എത്ര കാലമായി, നമ്മളിതെത്ര കണ്ടതാ.. പിന്നല്ലേ ക്ലീറ്റസേ, നിന്റെ ദൈവം കളി.
അതിനിടയില്‍ “മറവത്തൂര്‍ കനവില്‍” കലാഭവന്‍ മണിയെയും അഗസ്റ്റിനെയും പോലെ അബൂസലിമും വിനായകനും വന്നുപോകുന്നതും കാണാം. അന്ന് ചാണ്ടിച്ചന്‍ ഇന്ന് ക്ലീറ്റസ്.
അണ്ണന്‍ തമ്പിയില്‍ സുരാജിന് ഓടിക്കാന്‍ കിട്ടിയത് ആംബുലന്‍സ് ആയിരുന്നെങ്കില്‍ ഇതില്‍ നല്ലൊന്നാന്തരം ഒരു ഫയര്‍ എഞ്ചിനാണ്. രണ്ടും കണ്ടാല്‍ ജനം വഴിമാറി കൊടുക്കും. സുരാജിനെ കാണുമ്പോള്‍ പ്രേക്ഷകനും തോന്നുന്നുണ്ട് വഴി മാറി കൊടുക്കാന്‍.
പള്ളീലച്ഛന്റെ ഏറ്റവും വലിയ മോഹമായ പള്ളിപ്പെരുന്നാളും നാടകാവതരണവും നടത്തിക്കൊടുക്കാനായി ക്ലീറ്റസ് യേശുവിനെ പോലെ കുരിശില്‍ ഏറുന്നുണ്ട്. അന്ത്യ അത്താഴവും ഒറ്റു കൊടുക്കലുമൊക്കെ തിരുകി കയറ്റി യേശുവിന് ഒപ്പമത്തെിക്കാന്‍ ബെിച്ചേട്ടന്‍ പെടാപ്പാടാണ് പെടുന്നത്.
സിനിമ നിഷിദ്ധമായി കരുതിയിരു മുസ്ലിങ്ങള്‍ക്കിടയല്‍ നിന്നാണ് ഇപ്പോള്‍ ധാരാളം സിനിമക്കാര്‍ വരുന്നത്. അവര്‍ക്ക്, മുടങ്ങിക്കിടക്കുന്ന ചന്ദനക്കുടം നടത്തുന്ന നായകനെ സൃഷ്ടിച്ചുകൊണ്ട് ഒരു സമുദായ സന്തുലനം വേണമെങ്കില്‍ സൃഷ്ടിക്കാവുതാണ്.
അതിനായി കൈലാശിന്റെ കയ്യില്‍ കുന്തം കൊടുത്തു വിടാനും ശ്രമിച്ചിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെ ചിട്ടപ്പെടുത്തിയ തിരക്കഥാകൃത്ത് സ്വര്‍ഗാരോഹണം മറന്നുപോയെന്ന് തോന്നുന്നു.
1979ല്‍ റിലീസായ “വെള്ളായണി പരമു” എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ സി.ഡി അടുത്തിടെയാണ് കണ്ടത്. തികഞ്ഞ അഭ്യാസിയായിരുന്നട്ടും തല്ലു കൂടില്ലെന്ന് അമ്മയ്ക്ക് നല്‍കിയ വാക്ക് തെറ്റിക്കാതിരിക്കാന്‍ അടി കൊള്ളുന്ന പ്രേംനസീറിന്റെ പരമുവിനെ ഒത്തിരിയൊത്തിരി സിനിമകളില്‍ കണ്ടിട്ടുണ്ട്.
ഒടുവില്‍ അമ്മ തിരിച്ചടിക്കാന്‍ പറയുന്നതുവരെ തല്ലുകൊള്ളുന്ന നസീറിനെ പില്‍ക്കാലത്ത് പല നടന്മാരും ആവര്‍ത്തിച്ചിട്ടുണ്ട്. മുള്ളന്‍കൊല്ലി വാസുവിലൂടെ (നരന്‍) മോഹന്‍ലാല്‍ അടുത്തിടെ അടി കൊണ്ടത് ഓര്‍മ വരുന്നു. തിരിഞ്ഞുനോക്കാതെ അടിയും മേടിച്ച് തിരുവാഭരണപ്പെട്ടിയുമായി പോകുന്ന മോഹന്‍ലാലിനെ ആറാം തമ്പുരാനിലും കാണാം.
ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണം. മറുകരണത്തടിച്ചാല്‍ മുതുകു കാണിച്ചുകൊടുക്കരുത്, മുതുകത്തിടിക്കണം എന്ന് പറയുന്നതുവരെ നിന്ന് കൊള്ളുന്ന വാറുണ്ണിയെ മമ്മൂട്ടി തന്നെ മൃഗയയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ക്ലീറ്റസും പള്ളീലച്ചന് കൊടുത്ത വാക്ക് പാലിക്കാനായി ചവറുപോലെ ഇടിവാങ്ങി കൂട്ടുന്നുണ്ട്. തിരിച്ചടിയെടാ എന്ന് പറയുന്നതുവരെ അടി കൊള്ളും. ഹോ! പറഞ്ഞ വാക്ക് പാലിക്കാനായി ഇത്രമേല്‍ ത്യാഗം ചെയ്യുന്ന നായകന്മാരെ ആരെയും നമ്മുടെ രാഷ്ട്രീയക്കാര്‍ കാണാത്തതെന്താണ്.
മാനസാന്തരപ്പെടണം, ബലാത്സംഗം ചെയ്തവന് മാപ്പ് കൊടുക്കണം എന്ന അപകടകരമായ സന്ദേശമാണ് പെണ്‍പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ഈ സിനിമയില്‍ തെളിഞ്ഞുവന്നത്. അപ്പോള്‍ കൂട്ട ബലാത്സംഗം ആയാല്‍ എത്ര പേര്‍ക്ക് മാപ്പ് കൊടുക്കണം…?
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച സംഭവം കാവിലെ മുടങ്ങി കിടന്ന ഉല്‍സവം നായകന്‍ വന്ന് നടത്തിക്കൊടുക്കുന്നതാണ്. ആറാം തമ്പുരാനില്‍ തുടങ്ങിയ ഈ പകര്‍ച്ചവ്യാധി പോക്കിരി രാജയടക്കം നിരവധി സിനിമകളില്‍ കണ്ടു. സവര്‍ണ ഫ്യൂഡല്‍ ബോധങ്ങളെ വീണ്ടും കുടിയിരുത്താനും സംഘ് ബോധത്തെ ഉറപ്പിക്കാനുമുള്ള ഗൂഢ ശ്രമം എന്ന് നിരവധി നിരൂപകര്‍ നിരൂപിച്ചിട്ടുണ്ട്.
ഇതിന്റെ ക്രിസ്ത്യന്‍ പതിപ്പ് “റോമന്‍സ്”, “ആമേന്‍” പോലുള്ള സിനിമകളിലും പില്‍ക്കാലത്ത് ഇറങ്ങുകയുണ്ടായി. അതിന്റെ മറ്റൊരു പകര്‍പ്പായി “ക്ലീറ്റസും” മാറുന്നില്ലേ എന്നൊരു സംശയം.
നിരവധി പുതുമുഖ സംവിധായകരുടെ കടന്നുകയറ്റത്തിന്റെ കാലമാണിത്. സിനിമ നിഷിദ്ധമായി കരുതിയിരു മുസ്ലിങ്ങള്‍ക്കിടയല്‍ നിന്നാണ് ഇപ്പോള്‍ ധാരാളം സിനിമക്കാര്‍ വരുന്നത്. അവര്‍ക്ക്, മുടങ്ങിക്കിടക്കുന്ന ചന്ദനക്കുടം നടത്തുന്ന നായകനെ സൃഷ്ടിച്ചുകൊണ്ട് ഒരു സമുദായ സന്തുലനം വേണമെങ്കില്‍ സൃഷ്ടിക്കാവുതാണ്.
ഒത്തിരി മമ്മൂട്ടി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച മാര്‍ത്താണ്ഡന്റെ ആദ്യ സിനിമയാണിത്. സംവിധായകന്‍ എന്ന നിലയില്‍ കാര്യമായി ഒന്നും അയാള്‍ക്ക് ചെയ്യാനില്ല. നേരത്തേ പറഞ്ഞ സിനിമകളുടെ സി.ഡികള്‍ ഇന്ന് കണ്ട ആര്‍ക്കും ഈ സിനിമ ഇതേപോലെ സംവിധാനം ചെയ്യാവുന്നതേയുള്ളു.
[]മമ്മൂട്ടി ഫാന്‍സിന് ആശ്വസിക്കാം. കുറേ കാലത്തിന് ശേഷം തിയറ്ററില്‍ കാശ് വാരിയേക്കാവുന്ന ഒരു സിനിമ മമ്മൂട്ടി ചെയ്തതില്‍. ഗുണ്ടയായും ദിവ്യനായും അദ്ദേഹം തന്റെ വേഷം മോശമാക്കിയില്ല. പഴയ ജോസഫ് അലക്‌സിനെ (ദ കിംഗ്) പോലെ മുടി വാരി പിന്നിലേക്ക് ഒതുക്കി ഫാന്‍സിനെക്കൊണ്ട് കൈയടിപ്പിക്കുന്നുണ്ട്.
പക്ഷേ, കുരിശില്‍ കിടക്കുന്ന യേശുവിന്റെ വേഷത്തില്‍ മമ്മൂട്ടി ഒരു തടിയനെ പോലെ തൂങ്ങിക്കിടക്കുന്നതായാണ് അനുഭവപ്പെട്ടത്.
മമ്മൂട്ടിക്കും ആശ്വസിക്കാം, ചരിത്ര പുരുഷന്മാരുടെ വേഷപ്പട്ടികയില്‍ യേശുവായും വേഷമിടാന്‍ കഴിഞ്ഞുവല്ലോ.
ഫാന്‍സിന് തൃപ്തിയാകുന്ന ഈ സിനിമ വേറെ പണിയൊന്നുമില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ സമയം കളയാന്‍ കൊള്ളാം.
അടിക്കുറിപ്പ്:
ബലാത്സംഗത്തിനിരയായ പെകുട്ടി തന്നെ ആക്രമിച്ച പുരുഷനോട് എന്ത് മനോഭാവമാണ് പുലര്‍ത്തേണ്ടത് എന്ന മൗലികമായ ചോദ്യം ഈ സിനിമ കണ്ടപ്പോള്‍ തികട്ടിവന്നു.
മാനസാന്തരപ്പെടണം, ബലാത്സംഗം ചെയ്തവന് മാപ്പ് കൊടുക്കണം എന്ന അപകടകരമായ സന്ദേശമാണ് പെണ്‍പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ഈ സിനിമയില്‍ തെളിഞ്ഞുവന്നത്. അപ്പോള്‍ കൂട്ട ബലാത്സംഗം ആയാല്‍ എത്ര പേര്‍ക്ക് മാപ്പ് കൊടുക്കണം…?
കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com