ന്യൂദല്‍ഹി: മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി പത്രം.
സര്‍ക്കാര്‍ ചെയ്തത് സര്‍ക്കാരിന്റെ പണി ആണ്, എന്നാല്‍ കുറച്ചുകാലമായി ഞങ്ങള്‍ ചെയ്ത പണി ഇതാണ് എന്ന് പറഞ്ഞുകൊണ്ട് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ വാര്‍ത്തകളുടെ കട്ടിംഗുകള്‍ ദൈനിക് ഭാസ്‌കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
രാജ്യത്ത് കൊവിഡ് മൂലം മരണ സഖ്യ ഉയരുന്നതും, കൊവിഡ് മൂലം മരിച്ചവരുടെ മൃതശരീരം നദിയില്‍ തള്ളിയതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പത്രം പങ്കുവെച്ചത്. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു.
കഴിഞ്ഞദിവസം, ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.