മമ്മൂട്ടിയുടെ മസിലിന് പിന്നില്‍ ഇതാണ് കാര്യം
Entertainment
മമ്മൂട്ടിയുടെ മസിലിന് പിന്നില്‍ ഇതാണ് കാര്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th September 2020, 1:07 pm

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ടതാരം മമ്മൂട്ടിയുടെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലും ഉരുത്തിരിഞ്ഞിരിക്കുകയാണ്. നേരത്തേ വ്യായാമത്തിനിടയില്‍ ജിംനേഷ്യത്തില്‍ നിന്നെടുത്ത ചിത്രം മമ്മൂട്ടി പങ്കുവെച്ചത് വൈറലായി മാറിയിരുന്നു. മമ്മൂട്ടിയുടെ ആരോഗ്യത്തിനുള്ള കാരണവും ഫിറ്റ്‌നസ്സിലുള്ള ശ്രദ്ധയാണെന്നാണ് അദ്ദേഹത്തിന്റെ പഴ്‌സണല്‍ ഫിറ്റ്‌നെസ്സ് ട്രെയിനറും ‘ഫിറ്റ്‌നസ് 4 എവര്‍’ ജിംനേഷ്യം ഉടമയുമായ വിബിന്‍ സേവ്യര്‍ പറയുന്നത്.

മികച്ച ഫിറ്റ്‌നസ് ഉപകരണങ്ങളുള്ള ജിംനേഷ്യം മമ്മൂട്ടിയുടെ വീട്ടില്‍ത്തന്നെയുണ്ട്. ഷൂട്ടിംങ് സമയത്ത് സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമായ തരത്തിലാണ് വ്യായാമരീതികള്‍ ചെയ്യുന്നത്.

രാവിലെ 7 മുതല്‍ ഒന്നരമണിക്കൂര്‍ നേരമാണ് വ്യായാമം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഷൂട്ടിംങ് ഇല്ലാത്തതിനാല്‍ ഇത് 11 മണിയിലേക്ക് മാറ്റി. മൂന്നു ദിവസം വെയ്റ്റ് ട്രെയിനിങ്, മൂന്നു ദിവസം കാര്‍ഡിയോ വര്‍ക്കൗട്ട് എന്നതാണ് രീതി. വെയ്റ്റ് ട്രെയിനിങിനാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്.

തിങ്കള്‍ നെഞ്ചിനും കൈകളുടെ മസിലിനും വേണ്ടിയുള്ള വ്യായാമം, ചൊവ്വ വ്യാഴം ശനി ദിവസങ്ങളില്‍ ഹൃദയത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്‍ഡിയോ വര്‍ക്കൗട്ട്, ബുധന്‍ പിന്‍ഭാഗത്തെ മസിലുകള്‍, വെള്ളി ഷോള്‍ഡര്‍. അങ്ങനെ ഓരോ ദിവസത്തിനും കൃത്യമായ പരിശീലനപരിപാടികള്‍ ഉണ്ട്.

ഘട്ടം ഘട്ടമായി മൊത്തം ശരീരത്തിന്റെ ഫിറ്റ്‌നസിന് ഊന്നല്‍ നല്‍കി വ്യായാമം കൂടുതല്‍ കഠിനമാക്കിയിട്ടുണ്ട്. ഭക്ഷണരീതികളിലും മമ്മൂട്ടി വിട്ടുവീഴ്ചക്ക് തയ്യാറാവാറില്ല. കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണരീതിയാണ് മമ്മൂട്ടി പിന്തുടരുന്നത്. മൂട്ട, മത്സ്യം, ഓട്‌സ്, ചിക്കന്‍ തുടങ്ങി പ്രോട്ടീന്‍ കൂടുതലുള്ളവയാണ് ഭക്ഷണത്തില്‍ കൂടുതലും ചേര്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: secret behind mamootys fitness