മോസ്‌കോ: ഇന്നലത്തെ ക്രൊയേഷ്യ ഡെന്‍മാര്‍ക്ക് പോരാട്ടം കണ്ടവരാരും ക്രൊയേഷ്യയിടെ ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ചിനെ മറക്കാന്‍ ഇടയില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുക്കുന്ന രണ്ടാമത്തെ താരമായി മാറിയ സുബാസിച്ച് ഇന്നലെ ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുക കൂടി ചെയ്തു.
തന്റെ ഉജ്ജ്വല സേവുകള്‍ പ്രിയ കൂട്ടുകാരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡാനിയല്‍ സുബാസിച്ച് ഇപ്പോള്‍. തന്റെ സഹതാരമായിരുന്ന കസ്റ്റിച്ചിനാണ് സുബാസിച്ച് സേവുകള്‍ സമര്‍പ്പിച്ചത്.
ALSO READ: മെക്‌സിക്കോയ്‌ക്കെതിരെ മാര്‍സലോ കളിക്കില്ല; നെഞ്ചിടിപ്പോടെ ബ്രസീല്‍
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍.കെ സാദറിന് വേണ്ടി സുബാസിച്ചിനോടൊത്ത് കളിക്കുമ്പോള്‍ ഉണ്ടായ കൂട്ടിയിടിയില്‍ കസ്റ്റിച്ച് മരിച്ചിരുന്നു. സുബാസിച്ച് എന്നും കൂട്ടുകാരനോടുത്തുള്ള ചിത്രമുള്ള ടീ ഷര്‍ട്ട് തന്റെ ജേഴ്‌സിക്കുള്ളില്‍ ധരിക്കാറുണ്ട്.
ക്രൊയേഷ്യക്ക് വേണ്ടിയുള്ള ഉജ്ജ്വക പ്രകടനത്തിന് ശേഷം വളരെ വിനീതൻ ആയിട്ടാണ് സുബാസിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. “”എന്നിലേക്ക് തിരിച്ച് വരാന്‍ എനിക്ക് അല്പം സമയം തരൂ, പെനാല്‍റ്റികള്‍ എന്നും ലോട്ടറിയാണ് ഇന്ന് അത് ഞങ്ങളോടൊപ്പമായിരുന്നു. ക്രൊയേഷ്യന്‍ ജനതയുടേയും ടീമിന്റേയും വിജയത്തില്‍ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്”” സുബാസിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തില്‍ ഡാനിയേല്‍ സുബാസിച്ചിനോടൊപ്പം ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ ഷ്മിഷേലും മികച്ച പ്രകടനമാണ് നടത്തിയത്. ഇഞ്ചുറി സമയത്തെ ലൂക്കാ മോഡ്രിച്ചിന്റെ പെനാല്‍റ്റി തടുത്ത ഷ്മിഷേലാണ് മത്സരം ഷൂട്ടൗട്ടില്‍ എത്തിച്ചത്ത്. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകളും ഷ്മിഷേല്‍ തടുത്തു. റഷ്യക്കെതിരെയാണ് ക്രൊയേഷ്യയുടേയും സുബാസിച്ചിന്റേയ്യും അടുത്ത മത്സരം