ഇതാണ് യോഗിയുടെ പൊലീസ്: ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അഖ്‌ലകിനെ അടിച്ചുകൊന്ന പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങി
Daily News
ഇതാണ് യോഗിയുടെ പൊലീസ്: ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അഖ്‌ലകിനെ അടിച്ചുകൊന്ന പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2017, 11:42 am

ലഖ്‌നൗ: ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലക് എന്നയാളെ അടിച്ചുകൊന്ന കേസിലെ പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങി.

18 പ്രതികളില്‍ പതിനഞ്ച് പേരും പുറത്തിറങ്ങികഴിഞ്ഞു. പ്രധാന പ്രതിയും ബി.ജെ.പി നേതാവിന്റെ മകനുമായ വിശാല്‍ റാണ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പാന്നാലെ പുനീത് എന്ന പ്രതിയും പുറത്തിറങ്ങിയത്.


Dont Miss ‘ഇത്ര ഭീമമായ തുകയെന്തിന്?’ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം


ജൂലൈ 31 നായിരുന്നു ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകനും പ്രധാനപ്രതിയുമായ വിശാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. വിശാല്‍ റാണയായിരുന്നു അഖ്‌ലക് ബീഫ് കൈവശം വെച്ചിരിക്കുന്നെന്ന് ആദ്യമായി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഒരുകൂട്ടം വരുന്ന അക്രമികള്‍ അഖലകിന്റെ വീട് കയറി ആക്രമണം അഴിച്ചുവിടുകയും അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയും ചെയ്തത്.

മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ വിശാലിന് മാത്രം ജാമ്യം നിഷേധിക്കുന്നതില്‍ ന്യായമില്ലെന്ന് പറഞ്ഞതായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അഖ്‌ലകിന്റെ അഭിഭാഷകന്‍ വാദിച്ചു.

ശ്രീം ഓം, ഭൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ഇനി ജയിലിലുള്ളത്. പ്രതികളിലൊരാള രവീന്‍ സിസോദിയ ജയിലില്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രി അടക്കമുള്ള ബി.ജെ.പി ദേശീയ നേതാക്കളായിരുന്നു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയത്. അന്ന് മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞതും വിവാദമായിരുന്നു.

വീട്ടില്‍ ബീഫ് പാചകം ചെയ്‌തെന്നാരോപിച്ച് 2015 സെപ്റ്റംബര്‍ 28 നായിരുന്നു അഖ്‌ലകിനെ ഒരുസംഘം വരുന്ന ആളുകള്‍ വീട് കയറി അക്രമിച്ച് അഖ്‌ലകിനെ കൊലപ്പെടുത്തിയത്. ക്രൂരമര്‍ദ്ദനത്തിനിരയായ അഖ്‌ലകിന്റെ മകന്‍ ഗുരുതര പരിക്കുകളോടെയായിരുന്നു അന്ന് രക്ഷപ്പെട്ടത്.