| Thursday, 6th August 2020, 5:48 pm

വാപ്പച്ചിയുടെ സ്റ്റൈലും ലാലേട്ടന്റെ ആറ്റിറ്റ്യൂഡും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്; ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ദേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തിന് അപ്പുറത്ത് നിര്‍മാണരംഗത്തും ഗാനാലാപനത്തിലും താരം കൈവെച്ചിട്ടുണ്ട്.

ഇതിനിടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ തന്റെ വാപ്പച്ചിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

മലയാള മനോരമയും മനോരമ ഓണ്‍ലൈനും ഹീറോ എക്സട്രീം 160 ഉം ചേര്‍ന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇത് തുറന്നു പറഞ്ഞത്.

എന്റെ അച്ഛന്‍ നല്ല ഗ്ലാമര്‍ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാല്‍ ഇതില്‍ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. സുരേഷേട്ടന്‍ ഭയങ്കര കമാന്‍ഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളില്‍ അദ്ദേഹത്തിന് അറിവുണ്ട്.

വാപ്പച്ചിക്ക് ഗാഡ്ജറ്റ്‌സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതല്‍ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആണ്‍കുട്ടികള്‍ക്കും അങ്ങനെ തന്നെ ആകുമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more