2024ലെ ദാദാസാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഷാരൂഖ് മികച്ച നടനായും, നയന്‍താര മികച്ച നടിയായും, സന്ദീപ് റെഡ്ഡി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് താരങ്ങള്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖിനും നയന്‍താരക്കും മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് ലഭിച്ചത്. ക്രിട്ടിക്‌സ് തെരഞ്ഞെടുത്തവയില്‍ വിക്കി കൗശല്‍ നടനായും, റാണി മുഖര്‍ജി നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അനിമല്‍ സിനിമയുടെ സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ജവാനിലെ സംഗീതം നല്‍കിയ അനിരുദ്ധാണ് മികച്ച സംഗീത സംവിധായകന്‍. അനിമലിലെ അഭിനയത്തിന് ബോബി ഡിയോള്‍ മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടു.
സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുള്ള ഔട്ട്സ്റ്റാന്‍ഡിങ് കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡ് കെ.ജെ. യേശുദാസിന് ലഭിച്ചു. ഷാഹിദ് കപൂര്‍, രാജ് ആന്‍ഡ് ഡി.കെ എന്നിവര്‍ക്ക് ഫര്‍സി എന്ന സീരീസിലൂടെയും അവാര്‍ഡ് ലഭിച്ചു.
Content Highlight: Dadasaheb Phalke International Film Festival Award announced