ഇത് ഓന്റെ കാലമല്ലേ; അടുത്ത വൈറലിനായി 'വട്ടെപ്പ'വുമായി ഡാബ്‌സിയെത്തി
Music
ഇത് ഓന്റെ കാലമല്ലേ; അടുത്ത വൈറലിനായി 'വട്ടെപ്പ'വുമായി ഡാബ്‌സിയെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 8:36 pm

അനാര്‍ക്കലി മരയ്ക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ ഒന്നിക്കുന്ന ‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ എന്ന ഗാനം പുറത്തിറങ്ങി. ‘കൊറോണ ധവാന്‍’ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയ ബിബിന്‍ അശോക് സംഗീതം പകര്‍ന്ന ഈ ഗാനം ഡാബ്‌സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ആലപിച്ചിരിക്കുന്നത്.

ടൊവിനോ ചിത്രമായ ‘തല്ലുമാല’യിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഡാബ്‌സി ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. ഒട്ടുമിക്ക പ്രമുഖ ചിത്രങ്ങളിലെയും ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ച വൈശാഖ് സുഗുണനാണ് ‘വട്ടെപ്പം’ത്തിന്റെയും രചയിതാവ്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ഈ ചിത്രം വിനോദ് ലീലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷിജു എം. ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം. ബാസ്‌കര്‍ തന്നെയാണ്.

സംവിധായകന്‍ അല്‍ത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘മന്ദാകിനി’ കോമഡി എന്റര്‍ടെയ്‌നറാണ്.

ആരോമല്‍ എന്ന കഥാപാത്രത്തെയാണ് അല്‍ത്താഫ് അവതരിപ്പിക്കുന്നത്. ആരോമലിന്റെ പങ്കാളിയായ അമ്പിളിയായിട്ടാണ് അനാര്‍ക്കലി എത്തുന്നത്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബിനു നായര്‍, ചിത്രസംയോജനം: ഷെറില്‍, കലാസംവിധാനം: സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം: ബബിഷ കെ. രാജേന്ദ്രന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍: സൗമ്യത വര്‍മ.

സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍: ആന്റണി തോമസ്, മനോജ്, സ്റ്റില്‍സ്: ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ: ശബരി.

Content Highlight: Dabzee’s Vatteppam Song In Mandakini Movie Out Now