തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.[]
പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഏതാനും പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ മതില്‍ചാടിക്കടക്കാനും ശ്രമിച്ചു.
ഇതുകൂടാതെ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എറണാകുളം ജില്ലയിലെ ഇലക്ട്രിസിറ്റി ഓഫീസുകള്‍ ഉപരോധിച്ചു. എറണാകുളം ഡിവിഷണല്‍ ഓഫീസിന് പുറമെ തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, പശ്ചിമകൊച്ചി എന്നിവിടങ്ങളിലായിരുന്നു ഉപരോധം.
സമരക്കാരെ പോലീസ് നീക്കം ചെയ്തതിന് ശേഷമാണ് ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനായത്.