[]തിരുവനന്തപുരം: പ്‌ളസ് ടു കോഴ വിവാദത്തില്‍ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ ജില്ലാനേതാക്കന്‍മാരുള്‍പ്പടെയുളള പ്രവര്‍ത്തകര്‍കക്കു പരിക്കേറ്റതായാണു സൂചന. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.