ന്യൂദല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള ഡോവലിന്റെ പ്രസ്താവനക്ക് എതിരെയാണ് രാജ രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് ഡോവല്‍ നയപരമായ പ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അദ്ദേഹത്തിന് അനുമതിയുണ്ടോ എന്ന് അറിയില്ല. ഇത്തരം നയങ്ങളെല്ലാം പ്രഖ്യാപിക്കേണ്ടയാള്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയാണ് – എന്നായിരുന്നു ഡി. രാജ പറഞ്ഞത്.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധമായിട്ടാണ് അജിത് ഡോവല്‍ സംസാരിക്കുന്നതെന്നും രാജ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റാനുള്ള തീരുമാനം ഇന്ത്യയുടെ ആഭ്യന്തരവിഷമായിരുന്നുവെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നു അത് പാക്കിസ്ഥാന്റെ സമീപനത്തെ കൂടി ആശ്രയിച്ചിരിക്കുമെന്ന്- ഇതില്‍ ചില വ്യക്തത കുറവുണ്ട്. എന്ത് ചെയ്തിട്ടാണെങ്കിലും കശ്മീരിലെ സാഹചര്യം മെച്ചപ്പെടേണ്ടതുണ്ടെന്നും രാജ പറഞ്ഞു.
മേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത് പാക്കിസ്ഥാന്റെ സമീപനം ആശ്രയിച്ചിരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അജിത് ഡോവല്‍ പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
” ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. ആഗസ്റ്റ് 6 ന് മാത്രമാണ് ഒരു അക്രമം റിപ്പോര്‍ട്ട് ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ട സംഭവമായിരുന്നു അത്. ബുള്ളറ്റ് തുളച്ചുകയറിയതിനെ തുടര്‍ന്നല്ല മരണം. ഭാരമുള്ള എന്തോ വന്ന് ഇടിച്ചതിനെ തുടര്‍ന്നാണ്. അത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. ഇത്രയും ദിവസങ്ങള്‍ ആയിട്ടും ആകെ ഒരു സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദം ശക്തമായ മേഖലയിയാണ് ഇതെന്ന് കൂടി ഓര്‍ക്കണം’- എന്നായിരുന്നു ഡോവല്‍ പറഞ്ഞത്.
പാക്കിസ്ഥാന്‍ എങ്ങനെ ഇന്ത്യയോട് പെരുമാറുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാവുക. പാക്കിസ്ഥാന്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി ആക്രമണം നടത്തിയാല്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ല.
പാക്കിസ്ഥാന്‍ അവരുടെ ടവറുകളിലൂടെ സിഗ്നല്‍ അയക്കുന്നത് അവസാനിക്കുകയാണെങ്കില്‍ നിയന്ത്രങ്ങളും നമുക്ക് ഉയര്‍ത്തേണ്ടി വരും. – എന്നായിരുന്നു അജിത് ഡോവല്‍ പറഞ്ഞത്.