മുംബൈ: രാജ്യത്തെ ഏറ്റവും വലിയ തുകയുടെ ഭൂമിയിടപാടാണ് കഴിഞ്ഞദിവസം മുംബൈയില്‍ നടന്നത്. ഡിമാര്‍ട്ട് സ്ഥാപകനായ രാധാകൃഷ്ണന്‍ ദമാനിയാണ് 1001 കോടി രൂപയ്ക്ക് മുംബൈയിലെ ബംഗ്ലാവ് സ്വന്തമാക്കിയത്.
മലബാര്‍ ഹില്‍സിലെ മധുകുഞ്ജിലിലെ രണ്ടു നില ബംഗ്ലാവാണ് ദമാനിയും സഹോദരന്‍ ഗോപീകൃഷ്ണന്‍ ദമാനിയും വാങ്ങിയത്. 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണിത്. വിപണി വില 724 കോടി രൂപയോളമാണ്.
പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ കൈയ്യില്‍ നിന്നാണ് ദമാനി ബംഗ്ലാവ് വാങ്ങിയത്. നാല് ദിവസം മുന്‍പ് ദമാനിയും കുടുംബവും വസ്തുരജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.
രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെ വന്‍ വിലയുള്ള വസ്തുവാണ് ദമാനി സ്വന്തമാക്കിയിരിക്കുന്നത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കര്‍ ഭൂമി 250 കോടി രൂപയ്ക്ക് ഈയിടെ ദമാനി വാങ്ങിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക