[]തിരുവനന്തപുരം: വിവാദ ഇടനിലക്കാരന്‍ കെ.എ. റൗഫുമായി അവിഹിത ഇടപാടുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡി.ഐ.ജി. എസ്. ശ്രീജിത്തിനെ തിരിച്ചെടുത്തു. []
ശ്രീജിത്ത് നല്‍കിയ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവി അടങ്ങുന്ന സമിതിയുടെ തീരുമാനം. അതേസമയം ശ്രീജിത്തിനെതിരായ വകുപ്പുതല അന്വേഷണം തുടരും.
റൗഫുമായിചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയെ ന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ശ്രീജിത്തിനെതിരെ യുണ്ടായിരുന്നത്. തൃശ്ശൂര്‍ പോലീസ് അക്കാദമി ഡയറക്ടറായി രിക്കെയായിരുന്നു സസ്‌പെന്‍ഷന്‍.
ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
ഇതില്‍ ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നല്‍കിയ അപേക്ഷ കഴിഞ്ഞ മാര്‍ച്ചില്‍ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി തള്ളിയിരുന്നു.
വീണ്ടും ശ്രീജിത്ത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. പുതിയ നിയമനം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.
അതിനിടെ,കോഴിക്കോട് സ്വദേശിയുടെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫിനുമെതിരെ കര്‍ണാടകയില്‍ കേസെടുത്തിട്ടുണ്ട്.
ഡിവൈ.എസ്.പിയെ കൈക്കൂലി ക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ ശ്രീജിത്തിനെ പ്രതിയാക്കാനും കേസ് വിജിലന്‍സിന് കൈമാറാനും തീരുമാനമുണ്ടായെങ്കിലും നടപ്പാക്കിയിരുന്നില്ല.