ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറെനെ നിര്‍ണായകമായ 14ാം മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഗുകേഷ് ലോക ചാമ്പ്യനായത്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറെനെ നിര്‍ണായകമായ 14ാം മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഗുകേഷ് ലോക ചാമ്പ്യനായത്.
Stunning emotions as Gukesh cries after winning the World Championship title! #DingGukesh pic.twitter.com/E53h0XOCV3
— chess24 (@chess24com) December 12, 2024
മാത്രമല്ല 32 കാരനായ ലിറെനെ പരാജയപ്പെടുത്തി 18ാം വയസില്‍ ലോക ചെസ് ചാമ്പ്യനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. കഴിഞ്ഞ ഒരുമാസമായി നടക്കുന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് ഗുകേഷ് ഇന്ത്യയ്ക്ക് വേണ്ടി കിരീടം ചൂടിയത്.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഐതിഹാസികമായ നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. വിശ്വനാഥ് ആന്ദിന് ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാനാണ് ഗുകേഷിന് സാധിച്ചത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ ചാമ്പ്യനാവാന്‍ വേണ്ട ഏഴര പോയിന്റ് ഗുകേഷ് സ്വന്തമാക്കിയാണ് ഡിങ്ങിനെ പരാജയപ്പെടുത്തിയത്.
GUKESH IS THE 18TH WORLD CHAMPION! 🔥🔥🔥#GukeshDing pic.twitter.com/oWxzbsT8ye
— Chess.com – India (@chesscom_in) December 12, 2024
Youngest World Champion in Chess: Gukesh Dommaraju! #GukeshDing pic.twitter.com/46B6i8WAnI
— Chess.com – India (@chesscom_in) December 12, 2024
ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കാന്‍ ഗുകേഷിന് സാധിച്ചപ്പോള്‍ ഡിങ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്. മറ്റുമത്സരങ്ങളില്‍ സമനില പിടിക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്. 18ാം വയസില്‍ ഗ്രാന്റ് മാസ്റ്ററാകാനും ലോക ചാമ്പ്യനാകാനുമാണ് താരത്തിന് സാധിച്ചത്.
Content Highlight: D. Gukesh won the title in the world chess championship