മുംബൈ: വീണ്ടുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ. ഡി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തന്റെ പുതിയ ചിത്രം മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സംംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുന്നത്.
3.17 മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
2002 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കമ്പനി എന്ന ചിത്രം മികച്ച ഗ്യാങ്സ്റ്റര്‍ മൂവിയായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും ഡി കമ്പനി ഇറങ്ങുന്നുണ്ട്.
അതേസമയം സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. 1.25 കോടിയോളം പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ലെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ