കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണം കെലപാതകമെന്ന് മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വെട്ട് നോക്കി നടക്കുന്നവര്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് എല്ലാവര്‍ക്കും താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ ഡി.സി.സിക്ക് ഉത്തരവാദിത്തമുണ്ടെന്നും വിജിലന്‍സ് അന്വേഷിച്ച് നടപടി എടുക്കണമെന്നും സ.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖും പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനുമാണ് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും അത് അപഹാസ്യമാണെന്നും കെ. റഫീഖ് കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍.എം. വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിയില്ല എന്ന വയനാട് ഡി.സി.സിയുടെ വാദം തെറ്റാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടബാധ്യത തീര്‍ക്കാന്‍ എന്‍.എം. വിജയന്‍ പണം പലിശയ്‌ക്കെടുത്തത് ഡി.സി.സി വൈസ് പ്രസിഡന്റിനെ സാക്ഷിനിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ മരിക്കുന്നതിന് തൊട്ട് മുമ്പ് വിജയന്‍ ജില്ലയിലെ ഉന്നത നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചുവെന്നും സൂചനയുണ്ട്.
എന്‍.എം. വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അടക്കമുള്ളവര്‍ ആദ്യം പറഞ്ഞത്.
Content Highlight: D.C.C Treasurer’s Suicide; E.P. Jayarajan asked why people not talk about this