[]പ്രാഗ്: നിലവിലെ ചാംപന്‍മാരായ ചെക്ക് റിപ്പബ്ലിക്ക് ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ അര്‍ജന്റീനയെയാണ് ചെക്ക് പട തുരത്തിയത്.
പരുഷ ഡബ്ബിള്‍ സില്‍ തോമസ് ബെര്‍ഡിച്ച് റെഡക്ക് സ്‌റ്റെപാനക് സംഖ്യം വിജയിച്ചതോടെയാണ് ചെക്ക്് ടീം തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ ആദ്യരണ്ട് സിംഗിള്‍സ ്മത്സരങ്ങള്‍ നേരത്തെ ജയിച്ച് ചെക്ക് ടീമിന് അര്‍ജന്റനക്കെതിരെ 3-0 ത്തിന്റെ ലീഡായി.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങേണ്ടി വന്നാലും ചെക്ക് ടീം ഫൈനല്‍ കളിക്കും. കാര്‍ലോസ് ബെര്‍ലോക്ക് ഹൊറാഷ്യയോ സെബല്ലോസ് സംഖ്യത്തിനെയാണ് ബെര്‍ഡിച്ച്, സ്‌റ്റെപാനക് സംഖ്യം തോല്‍പ്പിച്ചത്.
മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 6-3, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ചെക്കിന്റെ വിജയം. ഇതോടെ ഡേവിസ് കപ്പിലെ തങ്ങളുടെ വിജയമാര്‍ജിന്‍ മെച്ചപ്പെടുത്താനും ബെര്‍ഡിച്ച്, സ്റ്റെപ്പാനക് സംഖ്യത്തിനായി.
ഡേവിസ് കപ്പില്‍ പതിനാല് മത്സരങ്ങളില്‍ ഒരുമിച്ചണിനിരന്ന ഇരുവരും ഒരു മത്സരത്തില്‍ മാത്രമാണ് ഇത് വരെ തോല്‍വി വഴങ്ങിയത്. സെര്‍ബിയ – കാനഡ സെമിഫൈനല്‍ മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികള്‍.