ന്യൂദല്‍ഹി: യാസ് ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് സൂചന.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്നും
വടക്കുപടിഞ്ഞാറന്‍ ദിശയിലുടെ കടന്നുപോയി അതിതീവ്ര ചുഴലിക്കാറ്റാകുമെന്നുമാണ് റിപ്പോര്‍ട്ട്.
മെയ് 26 ന് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് വിവരം. അയല്‍ രാജ്യമായ ബംഗ്ലാദേശിലൂടെയും യാസ് കടന്നുപോകും.
മെയ് 26 ന് ഉച്ചതിരിഞ്ഞ് 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെ എത്തുമെന്നും അതിനുശേഷം വൈകുന്നേരം വരെ വര്‍ദ്ധിക്കുമെന്നും റീജിയണല്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.