[]ഭുവനേശ്വര്‍: ആന്ധ്രാ പ്രദേശില്‍ ചുഴലിക്കാറ്റ് ഭീഷണി കൂടുതല്‍ ശക്തമാകുന്നു. ആന്ധ്രാപ്രദേശിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഫെയ്‌ലിന്‍ കൊടുങ്കാറ്റ് ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.
വ്യോമ സേനയുടേയും നാവിക സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദുര്‍ഗാ പൂജാ അവധിയും സര്‍ക്കാര്‍ റദ്ദ് ചെയ്തു.
ആന്ധ്രാ പ്രദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി സുരക്ഷാ ക്രമീകരണങ്ങള്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ്.
ഒഡീഷയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സേനയെ സജ്ജമാക്കി വെക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.