| Sunday, 13th October 2013, 12:48 am

ഫെയ്‌ലിന്‍ ചുഴലി കൊടുങ്കാറ്റ്: പേഴ്‌സണല്‍ ഫൈന്‍ഡര്‍ സേവനവുമായി ഗൂഗിളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹൈദരാബാദ്: ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച ഫെയ്‌ലിന്‍ ചുഴലി കൊടുങ്കാറ്റിലകപ്പെട്ടവരെ സഹായിക്കാനായി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും രംഗത്ത്.

ചുഴലികാറ്റില്‍ അകപെടുന്നവരെ സഹായിക്കാന്‍ ##ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍, ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ എന്നീ സേവനങ്ങളുമായാണ്  ഗൂഗിളുിന്റെ രംഗപ്രവേശനം.

ദുരന്തത്തില്‍പെട്ടവരെ ഉറ്റവരുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍.  സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം.

കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പോസ്റ്റ് ചെയ്യാനും ദുരന്തത്തിലകപ്പെട്ടവരുടെ  പോസ്റ്റുകള്‍ കണ്ടെത്താനും ഇതിലൂടെയാവും.

ഫെയ്‌ലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് െ്രെകസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ വെബ്ബ്‌സൈറ്റ്.

ഇന്ത്യയില്‍ ഇതിന് മുന്‍പ് ഉത്തരാഖണ്ഡ് പ്രളയ സമയത്ത് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറും, െ്രെകസിസ് റെസ്‌പോണ്‍സ് ഗൂഗിളും സഹായവുമായി രംഗത്തുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more