തിരുവനന്തപുരം:സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് 216 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. ഇതില്‍ 75 പേര്‍ ഇതരസംസ്ഥാനക്കാരാണ്.
141 മലയാളികളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരുടെയും വിവരങ്ങള്‍ സര്‍ക്കാരിന്റെ വിവിധ എജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കൊല്ലത്തു നിന്നും കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയവരാണ് ഇവര്‍ .
അതേസമയം ലത്തീന്‍ സഭ തയ്യാറാക്കിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് 149 പേരെയും കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും ഇനിയും കണ്ടെത്താന്‍ ഉണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറിനടുത്തുള്ള ആളുകള്‍ കേരളതീരത്തു നിന്നാണ് പോയതെന്നും സഭ പറയുന്നു.
അതേസമയം ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്നും ഇതില്‍ കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ തെറ്റിധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞിരുന്നു.