| Saturday, 27th April 2019, 11:47 pm

ഫാനി ചുഴലിക്കാറ്റിന് ആരംഭം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂപപ്പെട്ട ന്യൂ​ന​മ​ർ​ദം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഫാ​നി ചു​ഴ​ലി​ക്കാ​റ്റാ​യി മാറി. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഫാനി അ​തി തീ​വ്രമായ ​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ചുഴലിക്കാറ്റിനൊപ്പം ശക്തമായ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ചയോടെ യെ​ല്ലോ അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരുന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അലെർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സാധ്യത പരിഗണിച്ച് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അതോ​റി​റ്റി അ​റി​യി​ച്ചു.

ന്യൂനമർദ്ദം ശക്തിപ്പെടുന്നത് അനുസരിച്ച് കേ​ര​ള​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വ എന്നീ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. കേരളത്തിന്റെ തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തുകൊണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​ട്ടു​ള്ള​വ​ർ ഉ​ട​ൻ മ​ട​ങ്ങി​യെ​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ശക്തമായ മു​ന്ന​റി​യി​പ്പു ന​ൽ​കിയിട്ടുണ്ട്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും തി​ങ്ക​ളാ​ഴ്ച 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ൽ അ​ത്യ​ന്തം പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കും. തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.

We use cookies to give you the best possible experience. Learn more