| Thursday, 12th September 2024, 8:44 pm

ചക്രവാതച്ചുഴി ന്യുനമർദ്ദമാകും കേരളത്തിൽ പെരുമഴ പെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഉള്ള ചക്രവാതച്ചുഴി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌ മുകളിൽ തീവ്രന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

കർണാടക മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദം ചുരുങ്ങിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മഴ മുന്നറിയിപ്പ് വന്നിട്ടില്ല. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കടൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കടലാക്രമണമുണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിലേക്ക് പോകുന്നത് കുറയ്‌ക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പുണ്ട്.

Content Highlight: Cyclone becomes low pressure in 24 hours; Heavy rain is likely in the state

We use cookies to give you the best possible experience. Learn more