ന്യൂദല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളില്‍ എംഫാന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ തുടങ്ങിയ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മെയ് 18ന് രാവിലെയോടെ ശക്തമാകുമെന്നാണ് റകരുതുന്നത്. മെയ് 18, 20 തിയതികളോടെ ഒഡീഷയുടെ വടക്കന്‍ മേഖലകളിലും തുടര്‍ന്ന് പശ്ചിമ ബംഗാളിലേക്കും ചുഴലിക്കാറ്റ് നീങ്ങും.
ചുഴലിക്കാറ്റ് കനക്കുന്നതോടെ ഒഡീഷയുടെ തീരപ്രദേശത്ത് നാശം വിതച്ചേക്കും. തുടര്‍ന്ന് ആന്ധ്രാ പ്രദേശ്, ബംഗാള്‍ എന്നിവയുടെ തീരപ്രദേശത്തു എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെ തീരപ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോകതരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെയ് 20 ഓടെ കാറ്റിന് കുറവുണ്ടാകും. ജാഗ്രതാ മുന്നൊരുക്കത്തിന്റെ ഭാഗമായി തീരപ്രദേശത്തുനിന്നും നിരവധിപ്പേരെ ഒഴിപ്പിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.