| Sunday, 2nd December 2018, 8:03 am

സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണം; നവമാധ്യമങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് സാറാ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്ന് സാറാ ജോസഫ് പറഞ്ഞു.

തൃശൂരില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനാഭിമാന സംഗമത്തെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് സാറാ ജോസഫിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സംഘപരിവാറിന്റെ അക്രമണമെന്നും ഇപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ ഇത് അതിശക്തമായെന്നും സാറാ ജോസഫ് പറഞ്ഞു.

Also Read  “യതീഷ് ചന്ദ്രക്ക് ഞങ്ങൾ ഒരു അവാർഡ് കൊടുക്കും”:യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തി എ.എൻ. രാധാകൃഷ്ണൻ

ഫേസ്ബുക്കില്‍ എഴുതാന്‍ വയ്യ എന്ന നിലയിലായി. മര്യാദയുടെ സീമ തകര്‍ക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഡിസംബര്‍ നാലിന് വിദ്യാര്‍ഥി കോര്‍ണറില്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് ജനാഭിമാന സംഗമം വിവിധ പരിപാടികളോടെ നടത്തുന്നത്. സംഗമം ഉദ്ഘാടനം ചെയ്യുന്നത് സ്വാമി അഗ്‌നിവേശ് ആണ്.

DoolNews Video

We use cookies to give you the best possible experience. Learn more