ബോഡി ഷേമിങ്ങ്, ലൈംഗികാധിക്ഷേപം; ഹണി റോസിന്റെ കാസ്റ്റിങ് കോള്‍ പോസ്റ്റില്‍ സൈബര്‍ ആക്രമണം
നടി ഹണി റോസിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ സൈബര്‍ ആക്രമണം. ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത പോസ്റ്റ്‌ന് താഴെയാണ് സൈബര്‍ ആക്രമണം നക്കുന്നത്.
റേച്ചല്‍ എന്ന ചിത്രത്തില്‍ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് താരം പങ്കുവെച്ചിരുന്നത്. ഇതിന് താഴെ താരത്തെ ബോഡി ഷേമിങ്ങ് നടത്തിയും ലൈംഗിക അധിക്ഷേപം നടത്തിയുമുള്ള കമന്റുകളാണുള്ളത്.
വിദ്വേഷ കമന്റുകളുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ വിമര്‍ശനവും കമന്റില്‍ തന്നെ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ‘പ്രബുദ്ധ, സാക്ഷര’ കേരളത്തിന്റെ നിലവാരം മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും അഭിനയിക്കാന്‍ ഒരു കുട്ടിയെ ആവശ്യം ഉണ്ടെന്നുള്ളമുള്ള പരസ്യത്തില്‍ എന്താണിത്ര ‘ചൊറിച്ചില്‍’ വരാന്‍ കാരണം എന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.
അതേസമയം, മൂന്ന് മുതല്‍ അഞ്ച് വരെയും 10 മുതല്‍ 12 വരെയും പ്രായമുള്ള കുട്ടി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒഡീഷനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചാണ് ഹണി റോസ് അടക്കമുള്ള റേച്ചല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു.
സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകര്‍ സ്വീകരിച്ചിരുന്നു. റേച്ചല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Content Highlight: cyber attack on actress Honey Rose on social media