കൊച്ചി: സൈബര്‍ ആക്രമണത്തില്‍ മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ പങ്കാളിയും എറണാകുളം പൊന്നുരുന്നി ജി.എല്‍.പി സ്‌കൂള്‍ അധ്യാപികയുമായ പി. ജയലക്ഷ്മി പൊലീസില്‍ പരാതി നല്‍കി. ചാനലില്‍ വന്ന വാര്‍ത്തയുടെ പേരിലാണ് എഡിറ്ററുടെ പങ്കാളിക്ക് നേരെ സൈബര്‍ ആക്രമണം നടന്നതെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ ഡി.ജി.പിക്കും കൊച്ചി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് ജയലക്ഷ്മിയുടെ താരുമാനം.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവരുടെ വിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികള്‍ വേഗത്തിലുണ്ടാവുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
Content Highlight: Cyber attack, MediaOne editor Pramod Raman’s partner lodged a complaint