സൈബര്‍ ആക്രമണത്തെ പേടിക്കേണ്ട; സ്വര്‍ണ നിക്ഷേപം ഏറ്റവും സുരക്ഷിതം
Big Buy
സൈബര്‍ ആക്രമണത്തെ പേടിക്കേണ്ട; സ്വര്‍ണ നിക്ഷേപം ഏറ്റവും സുരക്ഷിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 10:45 am


ബിസിനസ് പ്രൊമോഷന്‍ ന്യൂസ്


കോഴിക്കോട്: ലോകത്തിന്റെ ചലനത്തെ നിയന്ത്രിച്ചു പോരുന്ന നമ്മുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന ആത്മവിശ്വാസത്തിന് വിള്ളലേല്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ മൂലം കമ്പ്യൂട്ടറുകളിലെ ഏതു ഫയലും നശിപ്പിക്കപ്പെടാം. വിലയേറിയതെല്ലാം തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടുത്തിയാണ് വൈറസുകള്‍ മുന്നേറുന്നത്.

സൈബര്‍ യുദ്ധങ്ങളാല്‍ കമ്പ്യൂട്ടറുകളും ഡാറ്റകളും നശിച്ച് നിക്ഷേപങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചോര്‍ത്ത് പലരുടേയും ഉറക്കം ഇല്ലാതാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്.


Dont Miss അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു; കാന്തപുരമുള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലീസ് കേസ്


ശരിയല്ലാത്തതും ടെന്‍ഷനടിപ്പിക്കുന്നതുമായ നിക്ഷേപങ്ങളില്‍ നിന്നും മാറി സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ സമ്പത്ത് എന്നും സുരക്ഷിതമായിരിക്കും. ആറ് മാസത്തില്‍ കുറയാതെയുള്ള ഏതൊരു അഡ്വാന്‍സ് ബുക്കിങ്ങിനും തുല്യമായ തൂക്കത്തിലുള്ള ഏറ്റവും പുതിയ ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെയാണ് ഉപഭോക്താക്കള്‍ക്ക് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും നല്‍കിവരുന്നത്.

കൂടാതെ കള്ളന്മാരെ പേടിക്കാതെ ഉപഭോക്താക്കളുടെ സ്വര്‍ണം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ സൂക്ഷിക്കുവാനുള്ള സൗജന്യ ലോക്കര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു. സൂക്ഷിച്ച സ്വര്‍ണത്തിന്റെ തുല്യമായ തൂക്കത്തിലുള്ള പുതിയ 916 ആഭരണങ്ങള്‍ നിശ്ചിത കാലാവധിക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് തിരിച്ചെടുക്കുകയും ചെയ്യാം എന്നതാണ് സൗജന്യ ലോക്കര്‍ സംവിധാനത്തിന്റെ പ്രത്യേകത.