ന്യൂദല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്ക് നേരെ സൈബര്‍ ആക്രമണം. ദീപാവലി ആശംസകളോടൊപ്പം പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ് വിരാട് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം.
പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് നിരവധിപേര്‍ വിരാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്.
ഐ.പി.എല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ പറയാന്‍ ധൈര്യമുണ്ടോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. തീവ്ര ഹിന്ദു ഗ്രൂപ്പുകളാണ് വിരാടിനെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്‌ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
ആക്രമണം രൂക്ഷമായതോടെ വിരാടിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ് ലി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Cyber Attack Aganist Virat Kohli