ന്യൂദല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്ക് നേരെ സൈബര്‍ ആക്രമണം. ദീപാവലി ആശംസകളോടൊപ്പം പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ് വിരാട് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം.
പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഐ.പി.എല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ പറയാന്‍ ധൈര്യമുണ്ടോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. തീവ്ര ഹിന്ദു ഗ്രൂപ്പുകളാണ് വിരാടിനെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്‌ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
ആക്രമണം രൂക്ഷമായതോടെ വിരാടിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ് ലി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
How to piss Hindus off on Diwali in 18 seconds: Virat Kohli gives a masterclasshttps://t.co/OwXVzaF41D