'പെണ്ണിന്റെ യോനിഭാഗം മറയ്ക്കപ്പെടേണ്ടതാണ്, പ്രദര്‍ശിപ്പിക്കാനുള്ളതല്ല'; ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഷിംന അസീസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരേ സൈബര്‍ ആക്രമണം
social media attack
'പെണ്ണിന്റെ യോനിഭാഗം മറയ്ക്കപ്പെടേണ്ടതാണ്, പ്രദര്‍ശിപ്പിക്കാനുള്ളതല്ല'; ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഷിംന അസീസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരേ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2018, 1:46 pm

 

കോഴിക്കോട്;  മലയാളിയുടെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമല്ലെന്ന് കാണിച്ച് ഡോ. ഷിംന അസീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകളുടെ വജൈനയെപ്പറ്റി യാതൊന്നുമറിയാത്ത മലയാളികള്‍ക്ക് സ്ത്രീകളുടെ ലൈംഗികാവയവയമായ യോനി ധര്‍മ്മങ്ങളെപ്പറ്റിയും അതിന്റെ ഘടനയെ പറ്റിയും വിശദീകരിക്കുന്നതായിരുന്നു പോസ്റ്റ്.

പലപ്പോഴും സ്ത്രീകള്‍ക്ക് തന്നെ വജൈനയെപ്പറ്റി വ്യക്തമായ ധാരണകളില്ലെന്നാണ് ഷിംന പോസ്റ്റിലൂടെ പറഞ്ഞത്. പോസ്റ്റിനോടൊപ്പം യോനിയുടെ ഒരു ചിത്രവും ചേര്‍ത്തിരുന്നു.

ഇതിനുപിന്നാലെ ഷിംനയുടെ പോസ്റ്റിന് താഴെ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ ഒഴുകുകയാണ്. ഒരു പെണ്‍കുട്ടി ഷെയര്‍ ചെയ്ത ഷിംനയുടെ പോസ്റ്റിനു താഴെയാണ് ഇത്തരം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിനെ നയിക്കാന്‍ മുല്ലപ്പള്ളി പ്രാപ്തനാണ്; സജീവ രാഷ്ട്രീയത്തില്‍ തുടരാനാണ് തീരുമാനം: എം.എം ഹസന്‍

പെണ്ണിന്റെ ഗുഹ്യഭാഗം മറയ്ക്കപ്പെടേണ്ടതാണ്, അത് ഇങ്ങനെ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നാണ് ഒരു കമന്റ്.

ഇത്തരം പോസ്റ്റുകള്‍ ഇടാന്‍ ലജ്ജയില്ലേ, ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ് എന്നാണ് മറ്റൊരു കമന്റ്.

അതേസമയം ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും പത്താം ക്ലാസ്സില്‍ ചെറിയ തോതില്‍ ഇവയൊക്കെ സയന്‍സില്‍ പഠിപ്പിക്കുന്നുണ്ടെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതോടൊപ്പം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്ന പെണ്‍കുട്ടിയോട് ഈ പോസ്റ്റ് പിന്‍വലിക്കണമെന്നും, സ്ത്രീകളുടെ യോനിഭാഗം പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പറയുന്നുണ്ട്.