കഴിഞ്ഞ ദിവസമായിരുന്നു (ഡിസംബര്‍ 12) നടി കീര്‍ത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. ഗോവയില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി വിജയിയും തൃഷയും ഒന്നിച്ച് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ വിജയിക്കും തൃഷക്കുമെതിരെ കടുത്ത സൈബര്‍ അധിക്ഷേപമാണ് നടക്കുന്നത്.
കൂടാതെ, സ്വകാര്യ വിമാനത്തിന്റെ പാസഞ്ചര്‍ ലിസ്റ്റ് വെളിപ്പെടുത്തുന്ന ഒരു പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലം ബന്ധപ്പെടുത്തിയാണ് സൈബര്‍ ഇടങ്ങളില്‍ വിദ്വേഷം പടര്‍ത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി തൃഷയുടെയും വിജയിയുടെയും ഓഫ് സ്‌ക്രീന്‍ സൗഹൃദം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. തൃഷ തന്റെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ വിജയ്ക്ക് ജന്മദിന ആശംസകള്‍ പോസ്റ്റ് ചെയ്തതോടെ ഇത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ച് യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് വരുന്നത്.
#JusticeForSangeetha എന്ന ഹാഷ് ടാഗോടെ ചിലര്‍ വിജയിയുടെ കുടുംബത്തെയും രംഗത്തേക്ക് വലിച്ചിടുന്നുണ്ട്. #JusticeForSangeetha എന്ന ഹാഷ്ടാഗ് ഇപ്പോള്‍ എക്‌സില്‍ ട്രെന്‍ഡിങ്ങാണ്.
സൈബര്‍ അധിക്ഷേപത്തിന് പുറകില്‍ വിജയ്യുടെ രാഷ്ട്രീയ എതിരാളികളാണെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ദ്രാവിഡ വെട്രി കഴകം പ്രതികരിച്ചത്.
Content Highlight: Cyber Attack Against Vijay And Trisha