| Thursday, 2nd August 2018, 4:15 pm

അച്ഛന് കാശുണ്ടെങ്കില്‍ എന്തുമാകാമല്ലോ; വോഗ് മാഗസിന്റെ കവര്‍ ഗേളായ ഷാരുഖ് ഖാന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ഷാരൂഖ് ഖാന്റെ മകള്‍ സുഹാന എന്നും സൈബര്‍ പാപ്പരാസികളുടെ ഇഷ്ടതാരമാണ്. സുഹാനയെ കുറിച്ചുള്ള ഗോസിപ്പുകള്‍ സൈബര്‍ ലോകത്തെ വിലപ്പെട്ട വാര്‍ത്തകള്‍ ആണ്. സുഹാനയെ സംബന്ധിച്ച ചെറിയ കാര്യങ്ങല്‍ പോലും വിവാദത്തിലാക്കാന്‍ പലരും നിരന്തരം ശ്രമിക്കാറുണ്ട്.

ഇപ്പോളിതാ പുതിയ ഒരു നേട്ടത്തിന് സുഹാന അര്‍ഹയായതും ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. ലോകപ്രശസ്തമായ വോഗ് മാഗസിന്റെ കവര്‍ ഗേളായി സുഹാന എത്തിയതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫാഷന്‍ ലോകത്തിലേക്ക് ചുവട് വെയ്ക്കുന്ന പതിനെട്ടുകാരിയുടെ ആദ്യ ഫോട്ടോ ഷൂട്ടാണിത്. മാഗസിന്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ ഷാരൂഖ് ഖാന്റെ മകളായത് കൊണ്ടാണ് കവര്‍ ഗേളാകാന്‍ സുഹാനയ്ക്ക് കഴിഞ്ഞതെന്നാണ് സൈബര്‍ വെട്ടുകിളികള്‍ പറയുന്നത്.

Also Read മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സണ്ണി ലിയോണി; അരങ്ങേറ്റം ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍

എന്നാല്‍ മുമ്പത്തെ പോലെ ചിലരെ സുഹാനയുടെ ഡ്രസാണ് ചിലരുടെ പ്രശ്‌നം. സുഹാനയുടെത് മോശം വസ്ത്രധാരണമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇത് ആദ്യമായല്ല സുഹാനയ്ക്ക് എതിരെ സൈബര്‍ ആക്രമണം അരങ്ങേറുന്നത്.

സുഹാനയെ കാണാന്‍ ഷാരൂഖിന്റെ ഫീമെയില്‍ പതിപ്പ് പോലുണ്ടെന്നും ശരിയ്ക്കും പെണ്‍കുട്ടിയല്ലെന്നുമൊക്കെയാണ് സൈബര്‍ ലോകത്തെ പരിഹാസം.വിഗ് ധരിച്ച ഷാരൂഖാണോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് ബോളിവുഡിലേക്ക് ഭാവിയില്‍ രംഗപ്രവേശനം കാത്തിരിക്കുന്ന സുഹാന ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. സുഹാനയ്ക്ക് നിരവധി ഫോളോവേഴ്സുമുണ്ട്. ഇടയ്ക്കിടെ വരുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യാറുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more