നേരത്തെ സ്ലീവ്‌ലെസ് വസ്ത്രമണിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിലിട്ടതിന് ഹസിന് ജഹാനും ഷമിക്കുമെതിരെ മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കും ഭാര്യ ഹസിന് ജഹാനുമെതിരെ നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. പുതുവത്സര ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ചിലര്‍ കമന്റുകളുമായെത്തിയത്.
പുരോഗമനവാദിയാണെന്ന് തെളിയിക്കുന്നതിനായാണ് ഇത്തരം പോസ്റ്റുകളിടുന്നതെന്നും മറ്റു സമുദായങ്ങളുടെ ആദരവ് നേടിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കമന്റുകളില്‍ പറയുന്നു.
നേരത്തെ സ്ലീവ്‌ലെസ് വസ്ത്രമണിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിലിട്ടതിന് ഹസിന് ജഹാനും ഷമിക്കുമെതിരെ മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു.
Read more: മോദി കലണ്ടറിന് പകരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കലണ്ടറുമായി വേലുനായ്ക്കര്‍
ഒരു മുസ്‌ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് ഷമി മറുപടി നല്‍കുകയും ചെയ്തിരുന്നു. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി.
തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും ഷമി പറഞ്ഞിരുന്നു.
യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെയും മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് കൈഫ് മറുപടി നല്‍കുകയും ചെയ്തിരുന്നു.