| Monday, 22nd June 2020, 10:44 pm

അമ്മയെ അടക്കം അധിക്ഷേപിച്ച് കൊണ്ട് പരാമര്‍ശം; വാരിയന്‍കുന്നനില്‍ അഭിനയിക്കുന്നതിനെതിരെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബറാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ വാരിയംകുന്നനെതിരെയും പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്.

അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം2021 ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ.

പി.ടി കുഞ്ഞുമുഹമ്മദും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നതാണ് സിനിമയുടെ പരസ്യവാചകം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more