കോഴിക്കോട്: ജനുവരി ഒന്നിന് സംസ്ഥാനത്ത് നടത്തുന്ന വനിതാ മതിലിന് പിന്തുണ പിന്‍വലിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യാപകമായ സൈബര്‍ ആക്രമണം.
എം.എം മണിയും പി.കെ ശ്രീമതിയും അടക്കമുള്ളവര്‍ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ചിലര്‍ രംഗത്തെത്തിയത്.
വനിതാ മതിലിന്റെ പിന്തുണ പിന്‍വലിച്ച കാര്യം അറിയിച്ച് ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയും അധിക്ഷേപകരമായ കമന്റുകളാണ് ചിലര്‍ പോസ്റ്റ് ചെയ്യുന്നത്.
മഞ്ജുവാര്യര്‍ പങ്കെടുത്താലും ഇല്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും സമാനമായ പ്രതികരണമായിരുന്നു നടത്തിയത്.
“കൂടെ നിന്നവരെയൊക്കെ ചതിച്ച പാരമ്പര്യമുളള മഞ്ജൂ നിന്നെ കണ്ടിട്ടല്ല അനാചാരങ്ങള്‍ക്കെതിരെ മുല മുറിച്ചെറിഞ്ഞ നങ്ങേലിയുടെ മണ്ണില്‍ വനിതാ മതില്‍ തീരുമാനിക്കപ്പെട്ടത് മഹാ സമുദ്രത്തില്‍ നിന്ന് നീയെന്നെ ഒരു തുള്ളി വെളളം കെട്ടുപോയാലും ഈ മതില്‍ ഉയരുക തന്നെ ചെയ്യും” എന്നാണ് ഒരാളുടെ കമന്റ്.
പണ്ട് മതില് ചാടി സംവിധായകന് ഒപ്പം പോയി, പിന്നേം ചാടി ദിലീപിന്റെ ഒപ്പം പോയി ഇപ്പളും മതിലെന്ന് കേള്‍ക്കുമ്പോള്‍ ഒരു കുളിരാ മഞ്ജു ചേച്ചിക്ക് എന്നാണ് മറ്റൊരു കമന്റ്.
കല്യാണത്തിന് മുമ്പ് ഒളിച്ചോടി പോയി തിരിച്ചുവന്ന് മാധ്യമങ്ങളുടെ മുന്നില്‍ മാപ്പ് പറഞ്ഞതൊന്നും ഈ Real (Life)Actress മറന്നിട്ടുണ്ടാകില്ല, ഞങ്ങളും p.c പറഞ്ഞ പോലെ *##$@**^# supptor ചെയ്യാനും കുറേ (കൂ)തറകളും എന്നാണ് മറ്റൊരാളുടെ കമന്റ്.
നേരത്തെ താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും മഞ്ജു പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
WATCH THIS VIDEO: