ipl 2018
ഇനിയിപ്പോ സഞ്ജുവിനെ പുകഴ്ത്തുന്നവരെ കാംബ്ലി ബ്ലോക്ക് ചെയ്യുമോ? സഞ്ജുവിനെ പുകഴ്ത്തി പറയുന്നതിനെതിരെ ട്വീറ്റ് ചെയ്ത വിനോദ് കാംബ്ലിയെ പൊങ്കാലയിട്ട് മലയാളികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 23, 02:27 pm
Monday, 23rd April 2018, 7:57 pm

മുംബൈ: സഞ്ജുവിനെ പുകഴ്ത്തി കമന്ററി പറയുന്നതിനെതിരെ രംഗത്ത് വന്ന ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനോജ് കാംബ്ലിയെ പൊങ്കാലയിട്ട് മലയാളികള്‍. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു ക്രിക്കറ്റ് താരം ഉദിച്ചുവരുന്നതിലുള്ള അസൂയയാണ് കാംബ്ലിക്കെന്നാണ് പലരുടെയും കമന്റ്.

” സഞ്ജുവിന്റെ ആഭ്യന്തര സീസണിലേയും ഐ.പി.എല്‍ സീസണിലേയും പ്രകടനത്തെ വിലയിരുത്തുന്ന കമന്റേറ്റര്‍മാര്‍ക്ക് വേറെയൊന്നും പറയാനില്ലേ.. ഇത് കേട്ട് ബോറടിക്കുന്നു” എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.

എന്നാല്‍ സിനിമ-സീരിയല്‍ താരം കിഷോര്‍ സത്യ അടക്കമുള്ളവര്‍ കാംബ്ലിയുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് മത്സരങ്ങളുണ്ടെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു കിഷോര്‍ സത്യയുടെ ട്വീറ്റ്.


Also Read:  ‘നിങ്ങള്‍ എന്റെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു’; വിവാഹ വാര്‍ത്തകള്‍ക്ക് മറുപടിയുമായി യുസ് വേന്ദ്ര ചാഹല്‍


സച്ചിനും നിങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമാക്കുന്നതാണ് താങ്കളുടെ ട്വീറ്റെന്നാണ് ഒരാളുടെ ട്വീറ്റ്. സഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ ഇനി കാംബ്ലിയെങ്ങാനും ബ്ലോക്ക് ചെയ്യുമോ എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

സഞ്ജു സാംസന്റെ കരിയറിലെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കളിക്കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളിലും സഞ്ജുവിന് തന്റേതായ ബാറ്റിംഗ് പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലിയെയും ക്രിസ് ഗെയിലിനെയെല്ലാം മറികടന്ന് സഞ്ജുവിന്റെ കൈവശമാണ് ഓറഞ്ച് ക്യാപ്പ് ഇപ്പോഴുള്ളത്.

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിന്റെ പിന്നില്‍ സഞ്ജു സാംസന്റെ ബാറ്റിംഗ് കരുത്താണ്. ഒരു മത്സരമൊഴികെയുള്ള എല്ലാത്തിലും സഞ്ജുവിന്റെ പ്രകടനം വളരെ മികച്ച് നില്‍ക്കുന്നതാണ്.

ഐ.പി.എല്‍ ഈ സീസണില്‍ ആറു കളികളില്‍ നിന്ന് മൊത്തം 239 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. പുറത്താകാതെ നേടിയ 92 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

Watch This Video: