കോട്ടയം: നബിദിനത്തിന് ആശംസകളര്‍പ്പിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയ്‌ക്കെതിരെ സൈബര്‍ ആക്രമണം.
നബിദിനാശംസകളര്‍പ്പിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ജോസ് കെ. മാണിയ്ക്കതെിരെ സൈബര്‍ ആക്രമണം ഉണ്ടായത്.
‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതന്‍ നബി തിരുമേനിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുക്കാം. ഈ പുണ്യദിനത്തിന്റെ പ്രാര്‍ഥന അതാവട്ടെ,’ എന്ന പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും ക്രിസ്ത്യന്‍ പേരുള്ള പ്രൊഫൈലുകളില്‍ നിന്നുമാണ് രൂക്ഷമായ ഭാഷയില്‍ കമന്റുകള്‍ വരുന്നത്.
തീര്‍ത്തും അശ്ലീലവും അധിക്ഷേപപരവുമായ കമന്റുകളാണ് ഇത്തരം പ്രൊഫൈലുകളില്‍ നിന്നും ഉണ്ടാവുന്നത്.
‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കളുടെ പരാജയം ആഘോഷിച്ച സുഡാപികളെ ഇനിയും സുഖിപ്പിക്കാനുള്ള ശ്രമം കക്ഷത്തിലിരിക്കുന്ന ക്രിസ്ത്യന്‍ വോട്ട് കൂടി ഇല്ലാതാക്കാനെ ഉപകരിക്കൂ,’ എന്നാണ് ഒരാള്‍ പോസ്റ്റിന് മറുപടിയായി പറയുന്നത്.
‘തോറ്റ എംഎല്‍എയുടെ അടുത്തവര്‍ഷം ജയിക്കാനുള്ള പോസ്റ്റ്,’ ‘ഇങ്ങനെ ഏതെങ്കിലും ലീഗ് നേതാവോ മുസ്‌ലിം പണ്ഡിതന്‍മാരോ ക്രിസ്തുമസ് ആശംസകള്‍ പറയോ,’ ‘ഓന്തിന്റെ നിറം മാറുന്നതുപോലെ സ്വഭാവം മാറുന്ന തന്നെ എങ്ങനെ വിശ്വസിക്കുവാന്‍ പറ്റും?,’ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
അതേസമയം മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് നബിദിനാശംസകള്‍ നേര്‍ന്ന ജോസ് കെ. മാണിക്ക് അഭിനന്ദനമറിയിച്ചുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cyber attack against Jose K Mani