കൊച്ചി: ഹനാന് നേരെയുണ്ടായ സൈബറാക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഹനാന്‍ ചെയ്ത ടിക്ടോക് വീഡിയോയ്ക്ക് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സൈബറാക്രമണം നടന്നിരുന്നു.
ഹനാന്‍, എന്റെ ടിക് ടോക് രാഷ്ട്രീയം എന്ന പേരില്‍ ചെയ്ത വീഡിയോയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത്. ‘ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താകാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണെന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം’. എന്നായിരുന്നു ഹനാന്റെ ടിക്ടോക് വീഡിയോയില്‍ പറഞ്ഞത്.
തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് അനുകൂലികള്‍ അധിക്ഷേപ കമന്റുകളുമായി രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് മറുപടിയുമായി ഹനാന്‍ എത്തിയിരുന്നു.
സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പ്രതികരിച്ച് പോയാല്‍ പ്രതിപക്ഷ നേതാവിന് പിന്നെ ഉസ്മാനെ വിളിക്കാനൊന്നും നേരം കാണില്ല. സതീശന്‍ ടീമിന്റെ ഭരണിയാണ് ഇവരുടെ മെയിന്‍ ഐറ്റം. സ്വീകരിക്കാത്ത വീടിന്റെ കടപ്പാട് തലയില്‍ കെട്ടിവച്ച് തെറിയഭിഷേകം നടത്തിയത് പോരാതെ ശരീര അവയവങ്ങളുടെ കണക്കെടുപ്പ് നടത്തി ബോഡി ഷെയ്മിംഗിന് വിധേയയാക്കുക.
പരസ്യമായ ലൈംഗിക അതിക്രമം നടത്താനുള്ള അണികളുടെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് വെല്ലുവിളിക്കുക. ഇവരോടൊക്കെ തനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങളുടെ വീട്ടിലുള്ള അമ്മയ്ക്ക് പെങ്ങള്‍ക്കമുള്ളതില്‍ നിന്നും എന്താണ് വ്യത്യാസം. തന്നെ പോലെ പത്തു പെണ്‍കുട്ടികള്‍ നാളെ എതിര്‍ത്ത് സംസാരിച്ചാല്‍… പൊതുജനങ്ങള്‍ ചിന്തിക്കുക. അടുത്ത തെരഞ്ഞെടുപ്പിന് പ്രതിപക്ഷം ഭരണത്തില്‍ വന്നാല്‍ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ സുരക്ഷ എന്താകുമെന്നും” ഹനാന്‍ വീഡിയോയില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക