ഹിന്ദുക്കളെ അപമാനിച്ച മാതൃഭൂമിക്ക് നിങ്ങള്‍ പരസ്യം കൊടുത്തില്ലേ?: മാതൃഭൂമിക്ക് പരസ്യം കൊടുക്കുന്നവരുടെ ഫേസ്ബുക്ക് പേജില്‍ ആക്രമണം
Kerala
ഹിന്ദുക്കളെ അപമാനിച്ച മാതൃഭൂമിക്ക് നിങ്ങള്‍ പരസ്യം കൊടുത്തില്ലേ?: മാതൃഭൂമിക്ക് പരസ്യം കൊടുക്കുന്നവരുടെ ഫേസ്ബുക്ക് പേജില്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th August 2018, 3:09 pm

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തില്‍ പരസ്യം നല്‍കിയ കമ്പനികളുടെ ഫേസ്ബുക്ക് പേജില്‍ സൈബർ ആക്രമണം. ഭീമ ജ്വല്ലേര്‍സ്, ജോയ് ആലുക്കാസ് തുടങ്ങിയ കമ്പനികളുടെ ഫേസ്ബുക്ക് പേജിലാണ് ആക്രമണം. ഇവരുടെ പരസ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.

ഹിന്ദുസമൂഹത്തെ അപമാനിച്ചതിനെ പിന്തുണച്ച ഭീമയില്‍ ഇനി കയറില്ല എന്നാണ് ഭീമയുടെ പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന കമന്റുകള്‍.


ALSO READ: ശുഹൈബിന്റെ കുടുംബത്തിനായി പിരിച്ച തുകകൊണ്ട് സ്വന്തം കടംവീട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം


“”ഭാരതത്തിലെ ഹൈന്ദവരെ വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍, എതിര്‍ക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”” ഒരു കമന്റ് പറയുന്നു.

“”കസ്റ്റമറിന്റെ വികാരങ്ങളേക്കാള്‍ നിങ്ങള്‍ക്ക് വലുത മാതൃഭൂമിയുമായുള്ള ബിസിനസ്സ് ബന്ധങ്ങളാണോ”” എന്നാണ് മറ്റൊരു കമന്റ്.



കമ്പനികള്‍ക്ക് നേരെ നടക്കുന്നത് സംഘടിതമായ സൈബര്‍ ആക്രമണമാണ്. കുറച്ച് സമയത്തിനുള്ളിലാണ് കമന്റുകളില്‍ ഏറെയും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

വാട്ട്‌സാപ്പ് വഴി മാതൃഭൂമി ബഹിഷ്‌കാരിക്കാനും, ജന്മഭൂമി പത്രത്തിന്റെ വരിക്കാരാകാനും ആഹ്വാനമുണ്ട്. സംഘപരിവാറിനോടും, ബി.ജെ.പിയോടും ചേര്‍ന്ന നില്‍ക്കുന്ന വ്യക്തികളാണ് പ്രചരണങ്ങള്‍ക്ക് പിന്നില്‍.

ഫേസ്ബുക്കില്‍ ഭീഷണിയുടെ സ്വരത്തിലും, മോശമായി ഭാഷയിലും ഉള്ള കമന്റുകളുണ്ട്.


ALSO READ: മീശ അധികം മുകളിലേക്ക് വളരാത്തതാണ് നല്ലത്: ആഡ്വ. പി.എസ് ശ്രീധരന്‍ പിള്ള


എഴുത്തുകാരന്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ ലക്കങ്ങളായി പ്രസിദ്ധീകരിച്ചതിനാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ മാതൃഭൂമിക്കെതിരെ പ്രക്ഷോഭം നടത്തുന്നത്.

നോവലില്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നിവെന്നായിരുന്നു ഇവരുടെ ആക്ഷേപം. തുടര്‍ന്ന് ഡി.സി ബുക്‌സ് നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.