| Wednesday, 17th April 2024, 5:55 pm

കെ.കെ. ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം; ഷാഫി മറുപടി പറയണം: കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉമതോമസും വടകര എം.എല്‍.എയും പറഞ്ഞത് ഇതെല്ലാം പൊലീസിന്റെ പരാജയമാണെന്നാണ്. എല്ലാ തോന്നിവാസവും വൃത്തികേടും ചെയ്തിട്ട് അത് പിടിക്കാത്ത പൊലീസാണ് കുറ്റക്കാര്‍ എന്ന് പറയുന്ന ഒതളങ്ങ വര്‍ത്തമാനം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം | എം.എം. മണിക്കും വി.എസ്. അച്യുദാനന്ദനും ജി. സുധാകരനുമൊക്കെ സംസാരത്തിനിടയില്‍ വന്നുപോയ സ്ത്രീവിരുദ്ധമായ വാക്പ്രയോഗങ്ങല്‍ പോലയല്ലിത്. അതും മാപ്പര്‍ഹിക്കാത്തതാണ് | തങ്ങള്‍ക്കിതുമായി ബന്ധമില്ലെന്നാണ് യാതൊരു മടിയുമില്ലാതെ ഷാഫി പറയുന്നത്. എന്നാല്‍ ഷാഫിയുടെ അടുത്ത് നില്‍ക്കുന്ന ന്യൂമാഹിയിലെ ലീഗ് നേതാവ് അസ്‌ലമിനെതിരെ കേസെടുത്തിരിക്കുന്നു. ഷാഫി മറുപടി പറയണം | സ്വന്തം സംഘടനയുടെ പ്രസിഡന്റാകാന്‍ വ്യാജ ഐ.ഡി.കാര്‍ഡ് നിര്‍മിച്ചയാളാണ് വടകരയില്‍ ഷാഫിയുടെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് | കെ.കെ. ഷൈലജക്കെതിരായ സൈബര്‍ അധിക്ഷേപങ്ങളെ കുറിച്ച് കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു.

content highlights: Cyber ​​abuse against K.K. Shailaja; Shafi should reply: KT. Kunjikannan speaks

ഡൂള്‍ന്യൂസ് ഡെസ്‌ക്