കോമണ്‍വെല്‍ത്ത് വേദിയില്‍ നാണംകെട്ട് ഇന്ത്യ; ഗെയിംസില്‍ സിറിഞ്ചുപയോഗിച്ച് മലയാളിതാരങ്ങള്‍; താരങ്ങള്‍ക്ക് ആജീവാനന്ത വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ആജീവാനന്തവിലക്ക്. മത്സരങ്ങള്‍ക്കിടെ സിറിഞ്ചുപയോഗിച്ചെന്നാരോപിച്ചാണ് മലയാളികളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിലക്ക് എര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സംഘത്തിലെ മലയാളിതാരങ്ങളായ കെ.ടി ഇര്‍ഫാനെയും രാഗേഷ് ബാബുവിന്റെയും മുറിക്ക് സമീപവും ബാഗില്‍നിന്നും സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ രണ്ടുപേരേയും ഉടന്‍തന്നെ ഗെയിംസ് അതോറിറ്റി ഇന്ത്യയിലേക്ക് മടക്കിയയ്ക്കുകയായിരുന്നു.


ALSO READ: സംഘപരിവാര്‍ പീഡനപരമ്പര: പ്രതിഷേധാഗ്നി ഇരമ്പി ദല്‍ഹി; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ ഇന്ത്യാ ഗേറ്റില്‍ ഒരുമിച്ചത് ആയിരങ്ങള്‍


ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക് യോഗ്യത നേടിയ താരമാണ് രാഗേഷ് ബാബു. ദീര്‍ഘദൂര നടത്തത്തിലാണ് കെ.ടി ഇര്‍ഫാന്‍ മത്സരിക്കാനിരുന്നത്.

അതേസമയം ഇവര്‍ കുറ്റക്കാരാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അതോറിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആജീവാനന്ത വിലക്കേര്‍പ്പെടുത്താന്‍ ഗെയിംസ് അതോറിറ്റി ഉത്തരവിടുകയായിരുന്നു.


ALSO READ: അവസാന പന്തില്‍ മുംബൈ വീണു; ഐ.പി.എല്ലില്‍ മുംബൈയ്ക്ക് രണ്ടാം തോല്‍വി


മത്സരങ്ങള്‍ നടക്കുന്ന ഗോള്‍ഡ് കോസ്റ്റിന് സമീപമുള്ള അത്‌ലറ്റിക് വില്ലേജില്‍ നിന്നാണ് ഉപയോഗിച്ച് കളഞ്ഞ സൂചിയും സിറിഞ്ചും ഗെയിംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കടപ്പാട്: ഇന്ത്യന്‍ എക്സപ്രസ്സ്