| Wednesday, 4th June 2014, 4:54 pm

മദ്യപിച്ചെത്തിയ ആള്‍ക്ക് പതിനാലുകാരിയെ വിട്ടു നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ മാതൃക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: മദ്യപിച്ചെത്തിയ ആള്‍ക്ക് പതിനാലുകാരിയെ വിട്ടു നല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നടപടി വിവാദമാകുന്നു. അച്ഛനാണെന്ന് പറഞ്ഞ് മദ്യപിച്ചെത്തിയ അപരിചിതന്റെ കൂടെ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു സി.ഡബ്ല്യു.സി അധികൃതര്‍.

അച്ഛനും അമ്മയുമെന്ന് പറഞ്ഞെത്തിയ ബാഗ്ലൂര്‍ സ്വദേശികള്‍ക്കാണ് കുട്ടിയെ വിട്ടു കൊടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. സ്‌കൂള്‍ മാറ്റി ചേര്‍ക്കുന്നതിനായി സി.ഡബ്ല്യു.സിയില്‍ ജനസേവ ശിശുഭവന്‍ ഹാജരാക്കിയതായിരുന്നു പെണ്‍കുട്ടിയെ.

എന്നാല്‍ തന്നെ കൊണ്ടു പോകാന്‍ വന്നവരെ തനിക്കറിയില്ലെന്നും തന്നെ വിട്ടുകൊടുക്കരുതെന്നും കുട്ടി ശിശുഭവന്‍ അധികൃതരോട് കരഞ്ഞ് പറഞ്ഞു. അച്ഛനെന്ന് പറയുന്ന ആള്‍ മദ്യപിച്ചിട്ടുണ്ടെന്നും വന്നിരിക്കുന്നത് തന്റെ അമ്മയല്ലെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ അമ്മ മരിച്ചുവെന്നും വന്നത് രണ്ടാനമ്മയാണെന്നുമുള്ള അപരിചിതരുടെ മറുപടി മുഖവിലക്കെടുത്ത ശിശുഭവന്‍ അധികൃതര്‍ പെണ്‍കുട്ടിയെ ഇവര്‍ക്കൊപ്പം നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മകളെ നില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ജനസേവ ശിശുഭവനില്‍ ഒരു നാടോടി സ്ത്രീ എത്തിച്ചതായിരുന്നു പെണ്‍കുട്ടിയെ.

We use cookies to give you the best possible experience. Learn more