ചെന്നൈ: ത്രിവര്‍ണ്ണ പതാകയുടെ രൂപത്തിലുള്ള കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമല്ലെന്നും ദേശീയതയെ അപമാനിക്കലല്ലെന്നും മദ്രാസ് ഹൈക്കോടതി. ക്രിസ്മസ് ദിനത്തില്‍ ദേശീയ പതാകയുടെ നിറവും അശോകസ്തംഭവുമുള്ള കേക്ക് മുറിച്ചത് ദേശീയതയ്‌ക്കെതിരാണെന്നായിരുന്നു സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.
ജസ്റ്റിസ് എന്‍. ആനന്ദ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
2013 ലെ ക്രിസ്മസ് ആഘോഷത്തിലായിരുന്നു ദേശീയ പതാകയുടെ ത്രിവര്‍ണ്ണവും അശോകസ്തംഭവുമുള്ള കേക്ക് മുറിച്ചത്. ആറരയടി വലുപ്പത്തിലുള്ള കേക്കായിരുന്നു മുറിച്ചത്.
കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്, സമുദായനേതാക്കള്‍, വിവിധ എന്‍.ജി.ഒ നേതാക്കള്‍ എന്നിവരടക്കം 2500 പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവക്ക് ദേശീയ വികാരത്തെ ഏതെങ്കിലും തരത്തില്‍ അവഹേളിക്കണം എന്നുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ അതിന് മുന്‍പോ ശേഷമോ രാജ്യത്തിനെതിരായി വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Cutting cake with Tricolour, Ashoka Chakra on it is not a violation: Madras High Court