വനം വകുപ്പിന്റെ അനുമതിയില്ലാതെ ഔദ്യോഗിക വസതിയില്‍ മരം മുറി; കലക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th May 2016, 7:07 pm
കൊച്ചി: വനം വകുപ്പിന്റെ നിയമാനുസൃതമായ അനുമതിയില്ലാതെ തന്റെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള എറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
അഡ്വ.ഡെയ്‌സി ഫിലിപ്പോസ് നല്‍കിയ കേസില്‍(18642/2016) ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ ആണ് ഉത്തരവ് സ്റ്റേ ചെയ്തത്.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു സമീപമുള്ള വസതിയിലെ മരമാണ് മുറിക്കാന്‍ ആരംഭിച്ചത്. മരത്തിന്റെ ശാഖകളെല്ലാം മുറിച്ചുമാറ്റിയിരുന്നു.