national news
'എന്റെ തല വെട്ടിക്കോളൂ, രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്'; ഉംപൂണില്‍ പ്രതികരിച്ച് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 24, 03:19 am
Sunday, 24th May 2020, 8:49 am

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് താറുമാറായ വൈദ്യുതിയും അവശ്യസേവനങ്ങളും പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

” ഞങ്ങള്‍ രാപ്പകല്‍ ഇല്ലാത്ത പ്രവര്‍ത്തിക്കുന്നുണ്ട്. ദയവായി ക്ഷമിക്കുക. എല്ലാം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്,” മമത പറഞ്ഞു.

ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിരുന്നു.

വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനെതിരെ കടുത്ത അമര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്.

” എങ്കില്‍ എന്റെ തല അങ്ങ് വെട്ടിക്കളയൂ എന്നുമാത്രമാണ് എനിക്കിനി പറയാനുള്ളത്,”

ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അമര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാറിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു.