തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ നീക്കം ശക്തമാക്കി കസ്റ്റംസ്. സ്പീക്കറുടെ ചാക്കയിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പറയുന്ന ഫ്‌ളാറ്റാണിത്.
കഴിഞ്ഞ ദിവസം സ്പീക്കറെ ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേട്ടയിലെ ഫ്‌ളാറ്റില്‍ പരിശോധന നടന്നത്. വ്യാഴാഴ്ച സ്പീക്കറോട് കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഹാജരാകാതിരുന്നത്
തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
യു.എ.ഇ കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: customs raids speaker sreeramakrishnans flat petta tvm